കൗട്ടീനോയെ ലോണിൽ ടീമിൽ എത്തിക്കാൻ ചെൽസി ചർച്ച

- Advertisement -

ബാഴ്സലോണയുടെ താരമായ കൗട്ടീനോയെ സ്വന്തമാക്കാൻ ലമ്പാർഡിന്റെ ചെൽസി ശ്രമങ്ങൾ സജീവമാക്കി. ഇപ്പോൾ ബയേണിൽ ലോണിൽ കളിക്കുന്ന കൗട്ടീനോ ജർമ്മനിയിലും ഫോം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഈ സീസൺ കഴിഞ്ഞാൽ ബാഴ്സലോണയിലേക്ക് തന്നെ കൗട്ടീനോ മടങ്ങി വരും. ആ സമയത്ത് ലോണിൽ താരത്തെ സ്വന്തമാക്കാൻ ആണ് ചെൽസി ശ്രമിക്കുന്നത്.

താരത്തെ വിൽക്കാൻ ആണ് ബാഴ്സലോണയുടെ തീരുമാനം എങ്കിലും വൻ തുകയ്ക്ക് ആരെങ്കിലും കൗട്ടീനോയെ വാങ്ങുനോ എന്നത് സംശയമാണ്. മൂന്ന് വർഷം മുമ്പ് വൻ തുകയ്ക്ക് ലിവർപൂളിൽ നിന്ന് ബാഴ്സയിൽ എത്തിയതാണ് കൗട്ടീനോ. പക്ഷെ ബ്രസീലിയൻ താരത്തിന്റെ ലിവർപൂളിലെ മികവ് ബാഴ്സയിലോ ബയേണിലോ ആവർത്തിക്കാൻ ആയില്ല. വീണ്ടും പ്രീമിയർ ലീഗിൽ എത്തിയാൽ കൗട്ടീനോ ഫോമിൽ ആകും എന്ന പ്രതീക്ഷയിലാണ് ചെൽസി താരത്തിനായി ശ്രമിക്കുന്നത്.

Advertisement