ബെയ്ല് എളുപ്പത്തിൽ റയൽ മാഡ്രിഡ് വിട്ടു പോകില്ല

ഗരെത് ബെയ്ലിനെ വിൽക്കാൻ റയൽ ശ്രമിക്കുന്നു എങ്കിലും താരം അങ്ങനെ ക്ലബ് വിടാൻ വേണ്ടി ക്ലബ് വിടില്ല എന്ന് ഏജന്റ് പറഞ്ഞു. നല്ല ഓഫറും നല്ല ക്ലബും വന്നാൽ മാത്രമേ ബെയ്ല് ക്ലബ് വിടു എന്ന് ഏജന്റ് പറഞ്ഞു. ഗരെത് ബെയ്ല് ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ്. അതിൽ യാതൊരു സംശയവുമില്ല എന്ന് ബെയ്ലിന്റെ ഏജന്റ് പറഞ്ഞു.

ഹാമസ് റോഡ്രിഗസ് പോയതു പോലെ ലോണിൽ എവിടേക്കും പോകില്ല എന്നും ബെയ്ലിന്റെ ഏജന്റ് പറഞ്ഞു‌. ലോണടിസ്ഥാനത്തിൽ എവിടെയും ബെയ്ല് പോകില്ല. താരത്തിന് റയൽ മാഡ്രിഡിൽ ദീർഘമായ കരാർ ഉണ്ട് അതുകൊണ്ട് തന്നെ താരം വേറെ ഒന്നിനെ കുറിച്ച് ആലോചിച്ചും വിഷമിക്കുന്നില്ലെന്നും ഏജന്റ് പറഞ്ഞു. കഴിഞ്ഞ ദിവസം ബെയ്ലിനെ ഉടൻ വിൽക്കും എന്ന് സിദാൻ പറഞ്ഞിരുന്നു.

Exit mobile version