ആൻഡ്രെ ബികിയെ റിലീസ് ചെയ്യാൻ ഒരുങ്ങി എ ടി കെ കൊൽക്കത്ത

- Advertisement -

പഴയ ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന ആൻഡ്രെ ബികിയെ എ ടി കെയും കൈവിടുന്നു. ഈ സീസണിൽ കാര്യമായ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിയാത്ത ബികിയെ ഉടൻ തന്നെ എ ടി കെ കൊൽക്കത്ത റിലീസ് ചെയ്തേക്കും. ജംഷദ്പൂർ എഫ് സിയുടെ ഡിഫൻസിൽ നിന്ന് കഴിഞ്ഞ സീസണിലാണ് ആൻഡ്രെ ബികി കൊൽക്കത്തയിലേക്ക് എത്തിയത്.

മുൻ കാമറൂൺ താരമായ ബികി ജംഷദ്പൂരിൽ തന്റെ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലിന്റെ സാന്നിദ്ധ്യം കൊണ്ടാണ് എ ടി കെയിലേക്ക് വന്നത്. ജംഷദ്പൂരിൽ കളിക്കുന്നതിന് മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പൂനെ സിറ്റി എന്നീ ടീമുകൾക്കായും ബികി കളിച്ചിട്ടുണ്ട്.

Advertisement