കവാനിയെ വേണ്ട, മിലികിനായി ശ്രമം തുടങ്ങി അത്ലെറ്റിക്കോ മാഡ്രിഡ്

- Advertisement -

പിഎസ്ജിയുടെ ഉറൂഗ്വൻ സൂപ്പർ സ്റ്റാർ എഡിസൺ കവാനിക്ക് പകരം മിലികിനെ നോട്ടമിട്ട് അത്ലെറ്റിക്കോ മാഡ്രിഡ്. കവാനിയെ അത്ലെറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കുമെന്ന റൂമറുകൾ വന്നിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നാപോളിയുടെ മിലികിനെയാണ് അത്ലെറ്റിക്കോ മാഡ്രിഡ് ലക്ഷ്യം വെക്കുന്നത്. ജനുവരിയിൽ കവാനിയുമായി ഒരു കരാർ സ്പാനിഷ് ടീം ഉണ്ടാക്കിയിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പി എസ് ജിയില്‍ ഇപ്പോള്‍ കവാനിക്ക് അവസരങ്ങള്‍ കുറഞ്ഞതാണ് താരം ക്ലബ് മാറാനുള്ള തീരുമാനത്തിലേക്ക് എത്താന്‍ കാരണം.

ഇക്കാര്‍ഡി വന്നതോടെ പി എസ് ജിയുടെ പ്രധാന സ്ട്രൈക്കര്‍ ആയി ഇക്കാര്‍ഡി മാറിയിരിക്കുകയാണ്. ഇക്കാര്‍ഡിയെ പുതിയ കരാറില്‍ സൈന്‍ ചെയ്യാനും പി എസ് ജി ഉദ്ദേശിക്കുന്നുണ്ട്. ഇതാണ് കവാനി ഈ മാറ്റത്തിന് തയ്യാറെടുക്കാന്‍ കാരണം. 33കാരനായ കവാനിയെ സ്വന്തമാക്കാൻ ഇന്റർ മിലാനും റോമയും രംഗത്തുണ്ട്. 2013ൽ നാപോളിയിൽ നിന്നും പാരിസിൽ എത്തിയ കവാനി 301 മത്സരങ്ങളിൽ 200 ഗോളുകൾ നേടിയിട്ടുണ്ട്. 6 ലീഗ് വൺ കിരീടങ്ങളും കവാനി സ്വന്തമാക്കിയിട്ടുണ്ട്.

Advertisement