യുവന്റസിന്റെ പ്രതിരോധ താരം ആഴ്‌സണലിലേക്ക് ?

യുവന്റസിന്റെ ഫുൾ ബാക്ക് സ്റ്റീഫൻ ലെച്സ്റ്റെയിനർ ആഴ്‌സണലിലേക്ക് എത്തിയേക്കും. ഒരു വർഷത്തെ കരാറിലായിരിക്കും ലെച്സ്റ്റെയിനർ എമിറേറ്റ്സിലേക്ക് എത്തുക. 34 കാരനായ പ്രതിരോധ താരത്തെ ടീമിലെത്തിക്കുവാൻ ശ്രമിക്കുകയാണ് ഗണ്ണേഴ്‌സിന്റെ പുതിയ കോച്ച് ഉനായ് എമേറി. ഇറ്റലിയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സൈനിങ്‌ വരുന്ന ദിവസങ്ങളിൽ ഉണ്ടാവും.

സ്വിസ്സ് താരമായ സ്റ്റീഫൻ ലെച്സ്റ്റെയിനർ ദേശീയ ടീമിന് വേണ്ടി 98 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എട്ടു ഗോളുകളാണ് രാജ്യത്തിന് വേണ്ടി സ്റ്റീഫൻ ലെച്സ്റ്റെയിനർ നേടിയത്. 2011 ലാണ് ലാസിയോയിൽ നിന്നും സ്റ്റീഫൻ ലെച്സ്റ്റെയിനർ യുവന്റസിലെത്തിയത്. ഓൾഡ് ലേഡിക്ക് വേണ്ടി 259 മത്സരങ്ങളിൽ ലെച്സ്റ്റെയിനർ ബൂട്ടണിഞ്ഞിട്ടുണ്ട്. തുടർച്ചയായ ഏഴു ലീഗ് കിരീടങ്ങളും അഞ്ച് കോപ്പ ഇറ്റാലിയ കിരീടവും രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലും ബിയാങ്കോനേരികളോടൊപ്പം സ്റ്റീഫൻ ലെച്സ്റ്റെയിനർ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅർണോട്ടോവിക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കൊ?
Next articleഎംറെ ചാനെ ടീമിലെത്തിക്കാമെന്ന പ്രതീക്ഷയുമായി യുവന്റസ്