യുക്രൈനിന്റെ ഇടിവെട്ട് താരത്തെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമങ്ങൾ ശക്തമാക്കി

യുക്രൈൻ ക്ലബ് ശാക്തറിന്റെ യുക്രൈൻ വിങർ ആയ മിഹൈലോ പെട്രോവിച് മദ്രൈകിനു ആയി 60 മില്യൺ യൂറോയുടെ കരാർ മുന്നോട്ട് വച്ചത് ആയി റിപ്പോർട്ടുകൾ. മികച്ച വേഗതയും മികവും ഉള്ള മദ്രൈകിനു യുക്രൈൻ നെയ്മർ എന്ന വിളിപ്പേരും ഉണ്ട്. കുറെക്കാലം ആയി ആഴ്‌സണൽ നോട്ടം ഇട്ട താരം ആണ് മദ്രൈക്. ഇടക്ക് ആഴ്‌സണലിൽ വരാനുള്ള താൽപ്പര്യവും താരം തുറന്നു പറഞ്ഞിരുന്നു.

നിലവിൽ താരവും ആയി ആഴ്‌സണൽ വ്യക്തിപരമായ കരാറിൽ എത്തിയത് ആയും റിപ്പോർട്ടുകൾ ഉണ്ട്. ഈ കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം നടത്തിയ താരത്തിന് ആയി വേറെ ക്ലബുകൾ വരും എന്ന സൂചന ഉള്ളതിനാൽ ആണ് താരത്തിന് ആയി ആഴ്‌സണൽ ഉടൻ കരാർ മുന്നോട്ട് വച്ചത്. ജനുവരിയിൽ ടീമിൽ പുതിയ താരങ്ങളെ എത്തിക്കും എന്നു ആർട്ടെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കിരീടപോരാട്ടം ശക്തമാക്കാൻ ആഴ്‌സണൽ രണ്ടും കൽപ്പിച്ചു ട്രാൻസ്ഫർ മാർക്കറ്റിൽ ഇറങ്ങും എന്നു തന്നെയാണ്.