ട്രാൻസ്ഫർ അപേക്ഷ നൽകി അർണോടോവിച്

വെസ്റ്റ് ഹാം യുണൈറ്റഡ് താരം അർണോടോവിച് വീണ്ടും ക്ലബിന് ട്രാൻസ്ഫർ അപേക്ഷ സമർപ്പിച്ചു. തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്നാണ് അർണോടോവിച് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണില ക്ലബ് വിടാൻ വേണ്ടി ട്രാൻസ്ഫർ റിക്വസ്റ്റ് അർണോടോവിച് നൽകിയിരുന്നു. എന്നാൽ അവസാനം അർണോടോവിച് ജനുവരിയിൽ പുതിയ കരാർ ഒപ്പിടുകയായിരുന്നു.

കരാർ ഒപ്പിട്ട ശേഷം വെസ്റ്റ് ഹാമിൽ അർണോടോവിച് തുടരും എന്നാണ് കരുതിയതെങ്കിലും അതിന് വിപരീതമാണ് ഇപ്പോൾ സംഭവിക്കുന്നത്. ചൈനീസ് ക്ലബിൽ നിന്ന് ലഭിച്ച വൻ ഓഫർ ആണ് അർണോടോവിച് ഇപ്പോൾ ട്രാൻസ്ഫർ ആവശ്യപ്പെടാനുള്ള കാരണം. അർണോടോവിച് ഇതുവരെ പ്രീസീസൺ ക്യാമ്പിൽ എത്തിയിട്ടുമില്ല. 2017ലാൺ അർണോടോവിച് വെസ്റ്റ് ഹാമിൽ എത്തിയത്. ഇതുവരെ 21 ഗോളുകളും 10 അസിസ്റ്റും അർണോടോവിച് വെസ്റ്റ് ഹാമിന് വേണ്ടി നേടിയിട്ടുണ്ട്.

Previous articleബോണ്മതിന്റെ താരം ഇനി അമേരിക്കൻ ചാമ്പ്യൻസിനൊപ്പം
Next articleബ്രസീലിയൻ യുവ സ്‌ട്രൈക്കർ ഇനി ആഴ്സണലിൽ