ആർദ‌ തുറാനെ സ്വന്തമാക്കാൻ ഗലറ്റസരായ്- ഹന്നോവർ പോര്

മുൻ ബാഴ്സലോണ താരം ആർദ തുറാനെ സ്വന്തമാക്കാൻ ടർകിഷ് ക്ലബ്ബായ ഗലറ്റസരായും ജർമ്മൻ ക്ലബ്ബായ ഹന്നോവറും തമ്മിൽ പോരാട്ടം. തുറാനും ബാഴ്സലോണയും തമ്മിലുള്ള കരാർ ജൂൺ 30 അവസാനിച്ചിരുന്നു. ഈ സീസണിൽ തുർക്കിയിലെ ഇസ്താംബുൾ ബസെക്സിഹിർ താരമായിരുന്നു ആർദ തുറാൻ. തുടർച്ചയായ അച്ചടക്ക ലംഘനങ്ങൾ കാരണം അദ്ദേഹത്തിന്റെ കരാർ ക്ലബ്ബ് റദ്ദാക്കിയിരുന്നു.

പിഴയും 10 മത്സരങ്ങളിലെ വിലക്കും തുറാന് ആദ്യം ലഭിച്ചിരുന്നു. അതേ സമയം അച്ചടക്ക പ്രശ്നങ്ങൾ ഒന്നും പരിഗണിക്കാതെയാണ് ജർമ്മൻ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഹന്നോവർ തുറാനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. പ്രീ കോണ്ട്രാക്റ്റ് ഡീലുമായി ഗലറ്റസരായും തുറാന് പിന്നാലെ ഉണ്ട്. രണ്ടര വർഷത്തേക്ക് ലോൺ അടിസ്ഥാനത്തിലായിരുന്നു ബാഴ്സ വിട്ടു തുർക്കിഷ് താരം ബസെക്സിഹിറിൽ എത്തുന്നത്. നാല് വർഷത്തോളം അത്ലറ്റികോയിൽ കളിച്ച തുറാൻ ലാലിഗ, യൂറോപ്പ ലീഗ്‌ എന്നിവ നേടിയ ശേഷമാണ് ബാഴ്സയിൽ എത്തിയത്.

Previous articleരണ്ട് കിരീടങ്ങൾ ഈ സീസണിൽ നേടണം എന്ന് പോഗ്ബ
Next articleഅടുത്ത സീസൺ പ്രീമിയർ ലീഗിൽ 40% കാണികൾക്ക് പ്രവേശനം ഉണ്ടാകും