അൻസു ഫറ്റിയെ തേടി വൻ ക്ലബുകൾ, വിട്ടുകൊടുക്കില്ല എന്ന് ബാഴ്സ

- Advertisement -

ബാഴ്സലോണയുടെ യുവ പ്രതീക്ഷയായ അൻസു ഫതിയ്ക്ക് വേണ്ടി വൻ ക്ലബുകൾ ഒക്കെ രംഗത്ത്. ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിനൊപ്പം ഇപ്പോൾ ലിവർപൂളും അൻസു ഫറ്റിക്ക് വേണ്ടി രംഗത്തുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 17കാരനായ താരത്തിനു വേണ്ടി വൻ ഓഫർ തന്നെ ലിവർപൂൾ വാഗ്ദാനം നൽകുന്നുണ്ട്. എന്നാൽ ഫതിയെ ഒരു വിധത്തിലും വിൽക്കില്ല എന്നാണ് ബാഴ്സലോണയുടെ തീരുമാനം.

ഫറ്റിയെ ലോണിൽ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബായ റയൽ ബെറ്റിസും ശ്രമിക്കുന്നുണ്ട്. അവരോടും ബാഴ്സലോണക്ക് ഒരുത്തരമേ ഉള്ളൂ. അൻസു ഫറ്റി അടുത്ത സീസണിലും ബാഴ്സലോണക്ക് ഒപ്പം ഉണ്ടാകും. താരത്തിന് കൂടുതൽ അവസരങ്ങൾ കൊടുക്കാൻ തന്നെയാണ് ബാഴ്സലോണയുടെ തീരുമാനം.

താരത്തിൽ ബാഴ്സലോണക്ക് വലിയ വിശ്വാസമുണ്ട്. ആരാധകരുടെ ഇഷ്ട താരം കൂടി ആയതിനാൽ ഫതിയെ വിറ്റാൽ ബാഴ്സലോണ ബോർഡ് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരും. എന്നാൽ മാർട്ടിനെസും നെയ്മറും ഒക്കെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണയിൽ എത്തിയാൽ ഫതിയ്ക്ക് അവസരം നന്നേ കുറയാൻ സാധ്യതയുണ്ട്.

Advertisement