അൻസു ഫറ്റിയെ തേടി ഡോർട്മുണ്ട്

ബാഴ്സലോണയുടെ യുവ പ്രതീക്ഷയായ അൻസു ഫതിയ്ക്ക് വേണ്ടി ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിന്റെ ശ്രമം. 17കാരനായ താരത്തിനു വേണ്ടി വൻ ഓഫർ തന്നെ ഡോർട്മുണ്ട് വാഗ്ദാനം നൽകുന്നുണ്ട്. എന്നാൽ ഫതിയെ ഒരു വിധത്തിലും വിൽക്കില്ല എന്നാണ് ബാഴ്സലോണയുടെ തീരുമാനം. താരത്തിൽ ബാഴ്സലോണക്ക് വലിയ വിശ്വാസമുണ്ട്. ആരാധകരുടെ ഇഷ്ട താരം കൂടി ആയതിനാൽ ഫതൊയെ വിറ്റാൽ ബാഴ്സലോണ ബോർഡ് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരും.

എന്നാൽ മാർട്ടിനെസും നെയ്മറും ഒക്കെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണയിൽ എത്തിയ ഫതിയ്ക്ക് അവസരം നന്നേ കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ താരത്തെ ലോണി അയക്കാൻ ചിലപ്പോൾ ബാഴ്സലോണ തയ്യാറായേക്കും. ലോണിൽ താരങ്ങളെ വാങ്ങി അവസരങ്ങൾ കൊടുത്ത് വലിയ താരങ്ങളായി മാറ്റുന്ന പതിവ് ഡോർട്മുണ്ടിനുണ്ട്.

Exit mobile version