ആഞ്ചലീനോയ്ക്ക് വേണ്ടി 30 മില്യൺ വാഗ്ദാനവുമായി ബാഴ്സലോണ

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയിലെ ഫുൾബാക്കായ ആഞ്ചലീനോയെ തേടി ബാഴ്സലോണ രംഗത്ത്. ഈ കഴിഞ്ഞ സീസണിൽ ലെപ്സിഗിനായി ലോണടിസ്ഥാനത്തിൽ കളിച്ച ആഞ്ചലീനോ അവിടെ ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു. ഒരു സീസൺ മുമ്പ് പി എസ് വിക്ക് മാഞ്ചസ്റ്റർ സിറ്റി വിറ്റ താരമായിരുന്നു ആഞ്ചലീനോ. മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒന്നായ ആഞ്ചലീനോ പി എസ് വിയിൽ പോയ സീസണിൽ തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചു. ഇതു കണ്ട മാഞ്ചസ്റ്റർ സിറ്റി ബൈ ബാക്ക് ക്ലോസ് ഉപയോഗിച്ച് താരത്തെ തിരികെ വാങ്ങുകയായിരുന്നു.

5 മില്യൺ മാത്രമേ ആഞ്ചലീനോയ്ക്ക് വേണ്ടി ഇത്തവണ സിറ്റിക്ക് ചിലവഴിക്കേണ്ടി വന്നിരുന്നുള്ളൂ. തിരിച്ച് വാങ്ങിയിട്ടും ഗ്വാർഡിയോള താരത്തിന് സിറ്റിയിൽ അവസരം നൽകിയില്ല. 23കാരനായ ഡിഫൻഡർ ഇപ്പോൾ 2023വരെ ഉള്ള കരാറിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ ഉള്ളത്. 2014ൽ ആണ് ആഞ്ചലീനോ സിറ്റിയിൽ ആദ്യമായി എത്തിയത്. ബാഴ്സയുടെ ഓഫർ സിറ്റി സ്വീകരിക്കാൻ സാധ്യത ഉണ്ട് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നത്.

Advertisement