ആഞ്ചലോട്ടിക്ക് പിന്നാലെ ഹാമസ് റോഡ്രിഗസും എവർട്ടൺ വിടുന്നു

കാർലോ ആഞ്ചലോട്ടി എവർട്ടൺ വിട്ടതോടെ എവർട്ടണിലെ സൂപ്പർ സ്റ്റാറായ ഹാമസ് റോഡ്രിഗസും ക്ലബ് വിടാൻ ഒരുങ്ങുന്നു. ആഞ്ചലോട്ടിയുടെ സാന്നിദ്ധ്യം ആയിരുന്നു ഹാമസിനെ എവർട്ടണിൽ എത്തിച്ചത്. ആഞ്ചലോട്ടി പോയതിനു പിന്നാലെ ഹാമസ് മറ്റു ക്ലബുകളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എ സി മിലാൻ ആണ് ഹാമസിനെ സ്വന്തമാക്കാൻ മുന്നിൽ ഉള്ളത്. ക്ലബ് വിട്ട ഹകന് പകരക്കരനായാണ് ഹാമസിനെ മിലാൻ തേടുന്നത്.

അവസാന കുറെ വർഷങ്ങളായി റയൽ മാഡ്രിഡിൽ അവസരം കിട്ടാതെ വിഷമിച്ച് വീർപ്പുമുട്ടി നിന്നിരുന്ന ഹാമസ് റോഡ്രിഗസ് എവർട്ടണിൽ എത്തിയതോടെ ഫോമിലേക്ക് എത്തിയിരുന്നു. എന്നാലും പരിക്ക് താരത്തെ പലപ്പോഴും പിറകോട്ട് അടിച്ചു. നേരത്തെ രണ്ടു സീസണുകളോളം റയൽ വിട്ട് ബയേണിൽ ലോണടിസ്ഥാനത്തിലും താരം കളിച്ചിരുന്നു. താരത്തിനായി സ്പെയിനിലെ ക്ലബുകളും രംഗത്ത് ഉണ്ട്.

Exit mobile version