അമദ് ദിയാലോയെ തേടി ക്രിസ്റ്റൽ പാലസ് ഉൾപ്പെടെയുള്ള ക്ലബുകൾ

Img 20210606 005711
Credit; Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അമദ് ദിയാലോ ലോണിൽ പോകാൻ സാധ്യത. ഐവറി കോസ്റ്റ് താരമായ അമദിനെ തേടി പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസ് രംഗത്ത് ഉണ്ടെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്റ്റൽ പാലസും എഫ് സി ബാസെലും ആണ് താരത്തിനായി മുന്നിൽ ഉള്ളത്. പ്രീമിയർ ലീഗിൽ തന്നെ താരത്തെ ലോണിൽ അയക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്നത്.

ക്രിസ്റ്റൽ പാലസ് മാത്രമല്ല പ്രീമിയർ ലീഗിൽ നിന്ന് വേറെയും ക്ലബുകൾ അമദിനായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരം ഐവറി കോസ്റ്റിനൊപ്പം ഒളിമ്പിക്സ് കളിച്ച് അവിടെ തന്നെയാണ് ഉള്ളത്. ഈ വരുന്ന ആഴ്ച മാത്രമെ താരം ഇംഗ്ലണ്ടിലേക്ക് മടങ്ങി എത്തുകയുള്ളൂ. അതിനു ശേഷമാകും താരത്തെ എവിടെ ലോണിൽ അയക്കണം എന്ന് യുണൈറ്റഡ് തീരുമാനിക്കുകയുള്ളൂ. കഴിഞ്ഞ സീസണിൽ അറ്റലാന്റയിൽ നിന്നായിരുന്നു അമദ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.

Previous articleലാലിഗ വിട്ട് പ്രീമിയർ ലീഗിലേക്ക് പോകുമെന്ന വാർത്തകർ തള്ളി റയൽ മാഡ്രിഡ്
Next articleപികെ കനിഞ്ഞു, ബാഴ്സലോണ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്തു