
റോമയുടെ ബ്രസീലിയൻ ഗോൾ കീപ്പർ അലിസൺ റയൽ മാഡ്രിഡിലേക്ക് പോകുമെന്നുറപ്പായി. 70 മില്യൺ യൂറോയാണ് അലിസണ് വേണ്ടി സീരി എ ടീമായ റോമ ആവശ്യപ്പെടുന്നത്. സ്പാനിഷ് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട് അനുസരിച്ച് തുകയിൽ നീക്കുപോക്കുകൾ ഉണ്ടാവുകയും അടുത്ത ദിവസങ്ങളിൽ തന്നെ ഒദ്യോഗിക സ്ഥിതികരണം ഉണ്ടാവുകയും ചെയ്യും. അലിസൺ വേണ്ടി ജനുവരി മുതൽക്കേ ലിവർപൂൾ രംഗത്ത് ഉണ്ടായിരുന്നങ്കിലും തുകയിൽ നിന്നും പിന്നോട്ട് പോകാൻ റോമ തയ്യാറാവാത്തതിനാൽ പിന്മാറുകയായിരുന്നു.
കഴിഞ്ഞ സീസണിലെ അബദ്ധം ആവർത്തിക്കാതിരിക്കാനാണ് റോമ ശ്രമിക്കുന്നത്. ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലായെ 40 മില്യൺ യൂറോയിൽ താഴെ നൽകിയാണ് ലിവർപൂൾ റോമയിൽ നിന്നും സ്വന്തമാക്കിയത്. പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി റെക്കോർഡ് ഗോൾ വേട്ട നടത്തിയ സലാ റെഡ്സിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. 34.7 മില്യൺ യൂറോയിൽ കൂടുതൽ തുകയ്ക്കാണ് അലിസൺ റയലിലേക്ക് പോകുന്നതെങ്കിൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോൾ കീപ്പറായി മാറും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial