അയാക്സ് ക്യാപ്റ്റൻ ഡി ലിറ്റിനെ സൈൻ ചെയ്യില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

അയാക്സിന്റെ ക്യാപ്റ്റനും സെന്റർ ബാക്കുമായ ഡി ലിറ്റിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യില്ല. ഡി ലിറ്റിനെ സൈൻ ചെയ്യുമെന്ന അഭ്യൂഹങ്ങൾ വരുന്നതിനിടെയാ‌ണ് യുണൈറ്റഡുമായ അടുത്ത വൃത്തങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യില്ല എന്ന് വ്യക്തമാക്കിയത്. ബാഴ്സലോണയുമായി കരാർ ചർച്ചകൾ നടത്തുന്നതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ലിറ്റുമായി കരാർ ഒപ്പിടാൻ അടുത്തുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു.

ഡി ലിറ്റിനായി വൻ വേതനം യുണൈറ്റഡ് വാഗ്ദാനം ചെയ്തു എങ്കിലും കരാറിൽ എത്താത്തതാണ് ഇപ്പോൾ യുണൈറ്റഡ് പിന്മാറാൻ കാരണം എന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നു. അയാക്സിനായി തകർപ്പൻ പ്രകടനമായിരുന്നു ഈ സീസണിൽ ഡി ലിറ്റ് നടത്തിയത്‌. ഡിഫൻസിൽ ഒരുപാട് പ്രശ്നങ്ങൾ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതോടെ മറ്റൊരു സെന്റർ ബാക്കിനെ തേടേണ്ട അവസ്ഥയിലാണ്.

Advertisement