ആൻഡ്രെസ് പെരേരയെ തേടി എവർട്ടൺ രംഗത്ത്

ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡ്രെസ് പെരേരയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ എവർട്ടൺ രംഗത്ത്. ലോണിൽ ആണ് എവർട്ടൺ പെരേരയെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കാൻ മാത്രമെ താല്പര്യപ്പെടുന്നുള്ളൂ. അതുകൊണ്ട് തന്നെ എവർട്ടന്റെ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചിരിക്കുകയാണ്. ലാറ്റിനമേരിക്കൻ ക്ലബായ ഫ്ലമെഗോയും പെരേരയ്ക്കായി രംഗത്തുണ്ട്. പക്ഷെ അവരും ലോണിൽ ആണ് താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രീസീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ പെരേരക്ക് ആയിരുന്നു. കഴിഞ്ഞ സീസണിൽ ലാസിയോയിൽ ലോണിൽ കളിച്ച താരത്തെ സ്വന്തമാക്കാൻ ലാസിയോക്ക് അവസരം ഉൻടായിരുന്നു എങ്കിലും അവർ അതിന് തയ്യാറായില്ല. 25കാരനായ താരം യുണൈറ്റഡിൽ അക്കാദമി കാലഘട്ടം മുതൽ ഉണ്ട്. എന്നാൽ ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായി യുണൈറ്റഡിനു വേണ്ടി തിളങ്ങാൻ പെരേരയ്ക്ക് ആയിട്ടില്ല. മുമ്പും പല ക്ലബുകളിലേക്ക് ലോൺ അടിസ്ഥാനത്തിൽ മാഞ്ചസ്റ്ററിൽ നിന്ന് പെരേര പോയിട്ടുണ്ട്