Picsart 24 06 11 15 19 00 669

അത്ലറ്റികോ മാഡ്രിഡ് ബി ടീമിന്റെ പരിശീലകൻ ആയി ഫെർണാണ്ടോ ടോറസ് സ്ഥാനമേറ്റു

സ്പാനിഷ് ലാ ലീഗ ക്ലബ് അത്ലറ്റികോ മാഡ്രിഡ് ബി ടീമിന്റെ പരിശീലകൻ ആയി ഫെർണാണ്ടോ ടോറസ് സ്ഥാനമേറ്റു. നേരത്തെ അത്ലറ്റികോ മാഡ്രിഡ് അണ്ടർ 19 ടീമിന്റെ പരിശീലകൻ ആയിരുന്നു ടോറസ്. തന്റെ പരിശീലക കരിയറിൽ പ്രധാനമായ നീക്കം തന്നെയാണ് കരാർ ഒപ്പ് വെച്ചു ടോറസ് നടത്തിയത്.

അത്ലറ്റികോ മാഡ്രിഡ്, ലിവർപൂൾ, ചെൽസി ടീമുകൾക്ക് ആയി കളിച്ച ടോറസ് തന്റെ മികച്ച ഫുട്‌ബോൾ കരിയർ പരിശീലകൻ ആയും ആവർത്തിക്കാനുള്ള ശ്രമം ആവും നടത്തുക. അത്ലറ്റികോ മാഡ്രിഡ് അക്കാദമിയിലൂടെ കളി തുടങ്ങിയ ടോറസ് പരിശീലകൻ ആയുള്ള തുടക്കവും അവരിലൂടെ തന്നെയാണ്. സ്പാനിഷ് ടീമിനും ക്ലബുകൾക്കും ഗോൾ അടിച്ചു കൂട്ടിയ ടോറസ് ആ മികവ് പരിശീലകൻ ആയി കാണിക്കാൻ ആണ് ഒരുങ്ങുന്നത്.

Exit mobile version