primus mobile
primus mobile

ബെംഗളൂരുവിൽ ‘ടോപ് ഓഫ് ദി ടേബിൾ’ പോരാട്ടം

ജനങ്ങളുടെ സ്വന്തം ക്ലബായ എഫ്സീ കേരള ഇന്ന് ഓസോൺ എഫ്സിയെ ബംഗളുരുവിൽ നേരിടും. തങ്ങളുടെ കന്നി സെക്കന്റ് ഡിവിഷൻ ഐ-ലീഗ് സീസൺ കളിക്കുന്ന എഫ്സി കേരള ഏഴു മത്സരങ്ങളിൽ നിന്ന് പതിനാറ് പോയിന്റ് നേടി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങൾ കളിച്ച ഓസോൺ പതിനാല് പോയിന്റുമായി രണ്ടമതാണ്.

കഴിഞ്ഞ മത്സരത്തിൽ എഫ് സി കേരള കേരള ബ്ലാസ്റ്റേഴ്‌സ് (റിസർവ്സ്) ടീമിനെ 5-1ന് തോൽപ്പിച്ചിരുന്നു. ടി ജി പുരുഷോത്തമൻ പരിശീലിപ്പിക്കുന്ന ടീമിന് വേണ്ടി ശ്രേയസ് വിജി ഹാറ്റ്ട്രിക് നേടി. ജിതിൻ, ഹാരിസ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലും എഫ്‌സി കേരള
ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപെടുത്തിയിരുന്നു.

“ബ്ലാസ്റ്റേഴ്സിന് എതിരെയുള്ള പ്രകടനത്തിൽ തൃപ്തിയുണ്ട്. ഓസോൺ ഒരു മികച്ച ടീമാണ്. പക്ഷെ ഞങ്ങൾക്ക് അവരെ തോൽപ്പിക്കാൻ കഴിയുമെന്ന് ഉറച്ച ആത്മവിശ്വാസമുണ്ട്. തൃശ്ശൂരിൽ നടന്ന മത്സരത്തിൽ പിഴവുകളാണ് തോൽവിക്ക് വിനയായത്. നാളെ ഞങ്ങളുടെ ലക്‌ഷ്യം മൂന്ന് പോയിന്റ് തന്നെയാണ് അതിനായി അവസാന നിമിഷം വരെ പൊരുതും” മുഖ്യ പരീശിലകൻ ടി ജി പുരുഷോത്തമൻ പറഞ്ഞു. ഇരു ടീമുകളും തൃശ്ശൂരിൽ ഏറ്റുമുട്ടിയപ്പോൾ സബിത്ത്, കുട്ടിമാണി നേടിയ ഗോളുകളുടെ സഹായത്തിൽ ഓസോൺ മൂന്ന് പോയിന്റ് കരസ്ഥമാക്കിയിരുന്നു. ലീഗിൽ രണ്ടു മഞ്ഞ കാർഡ് കിട്ടിയ എഫ്സീ കേരളയുടെ നൈജീരിയൻ താരം ബാലാ അൽഹാസ്സൻ ദാഹിർ ഇന്ന് കളിക്കില്ല.

ലീഗിൽ എഫ് സി കേരളം ഇതുവരെ പതിനഞ്ചു ഗോളുകൾ അടിച്ചിട്ടുണ്ട്.  ആറ് ഗോൾ നേടി മലയാളി താരം ശ്രേയസ് വിജെയാണ് ടീമിന്റെ ടോപ് സ്‌കോറർ. ഗോൾകീപ്പർ അഹമ്മദ് അസ്ഫർ ഇത് വരെ മൂന്ന് ക്ലീൻ ഷീറ്റ് നേടി. ഒട്ടറെ മികച്ച താരങ്ങൾ എഫ്സീ കേരള നിരയിലുണ്ട്. ഈ വർഷം സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്താ ജിതിൻ പിന്നെ ഒട്ടേറെ യുവ മലയാളി താരങ്ങളെ കോർത്തിണക്കിയാണ് എഫ്‌സി കേരള ടീം സജ്ജമായിരിക്കുന്നത്. ശുഭാംഗർ അധികാരിയാണ് ക്യാപ്റ്റൻ . മുൻ ഇന്ത്യൻ ജൂനിയർ കോച്ച് നാരായണ മേനോനാണ് ക്ലബ്ബിന്റെ ടെക്നിക്കൽ ഡയറക്ടർ. നവാസ് KA യാണ് മാനേജർ കം കോച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial