
ഇനിയെസ്റ്റയെ പോലെയാകുക അതാണ് തോമസ് ലീമര്‍ എന്ന മിഡ്ഫീല്ഡറുടെ എക്കാലത്തെയും വലിയ സ്വപ്നം . തന്റെ റോള്‍ മോഡലിനെ പോലെ തന്നെ അയാളുടെ കഴിവുകളില്‍ അഗ്രഗണ്യം ഡ്രിബ്ളിങ്, പാസ്സിങ്, തനിക്കും സഹ കളിക്കാർക്കും സ്പെയ്സുണ്ടാക്കുക, കൂടുതല്‍ സമയം പന്ത് കൈവശം വയ്ക്കുക എന്നിങ്ങനെയാണ്. മൊണോക്കൊയുടെ ഈ സീസണിലെ ബാക്ക് എഞ്ചിന് എന്ന് വേണമെങ്കില്‍ ലീമറെ വിശേക്ഷിപ്പിക്കാം. അസാധ്യ ആംഗിളുകളില്‍ നിന്ന് കിറു ക്രത്യമായ പാസ്സുകളും, പ്രത്യാക്രമണങളില് കറക്ട് ടൈമില്‍ കറക്ട് സ്പെയ്സില്‍ എത്തി ചേരുന്നതും ഈ 20 കാരനെ അപകടകാരിയാക്കുന്നു. പവര്‍ ഷോട്ടുകള്‍ അടിക്കില്ലെന്നത് മാത്രം ആണ് അയാളുടെ ഒരു ന്യൂനതയായി പറയാവുന്നത്.
സ്കോളൈര് അക്കാദമിയില്‍ നിന്ന് ലീമറെ കണ്ടെടുത്തത് ഫിലിപ്പി ട്രാന്ചന്റ് എന്ന കെയ്ന്റെ യൂത്ത് ടീം കോച്ചായിരുന്നു. അങനെ 14ാം വയസ്സില്‍ ലീമര്‍ കെയന്റെ യൂത്ത് ടീമിലെത്തി. ട്രാന്ചെന്റിന്റെ കീഴില്‍ 4മത്തെ ഡിവിഷനില്‍ കളിച്ചിരുന്ന അവരുടെ യൂത്ത് ടീമിലെ പ്രകടനം 17-ാം വയസ്സില്‍ അവരുടെ ഫസ്റ്റ് ടീമിലേക്ക് വഴി തുറന്നു. പക്ഷേ ഫസ്റ്റ് ടീം കോച്ച് പാട്രീസ് ഗാരന്റെക്ക് ലീമറില് ഒരിക്കലും വിശ്വാസം ഇല്ലായിരുന്നു. കാന്റെയുടെ പ്രകടനത്താല്‍ ഫസ്റ്റ് ഡിവിഷനിലെത്തിയ കെയ്നിന്റെ ബെഞ്ചിലായിരുന്നു ലീമറിന് എന്നും സ്ഥാനം . അയാളുടെ കഴിവ് മനസ്സിലാക്കിയ ട്രാന്ചന്റിന് അതില്‍ അമര്‍ഷം ഉണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.
ഇതിനിടയിലാണ് 2015 ഏപ്രലില്‍ നടന്ന മൊണോക്കോ കെയ്ന്‍ മത്സരത്തില്‍ മൊണോക്കോ കോച്ചിങ് സ്റ്റാഫിന്റെ ശ്രദ്ധയില്‍ ലീമര്‍ പെടുന്നത്. കെയ്ന്‍ 3-0ത്തിന് തോറ്റ ആ മത്സരത്തില്‍ 27 മിനിറ്റേ കളിച്ചുളളുവെങ്കിലും പയ്യനെ മൊണോക്കക്ക് നന്നേ പിടിച്ചു. അങനെ അടുത്ത സീസണില്‍ വെറും 4മില്യന്‍ യൂറോക്ക് പയ്യന് മൊണോക്കയിലെത്തി. കെയ്ന്‍ കാണിച്ച വലിയൊരു വിഡ്ഡിത്തം. ഇതേസമയത്ത് തന്നെ 8 മില്യന്‍ യൂറോക്കവര് കാന്റെയേയും ലെസ്റ്ററിന് വിറ്റു.
മൊണോക്കോ കോച്ച് ജാര്‍ഡിമിന് ലീമറെ നന്നേ പിടിച്ചിരുന്നു . എന്നാല്‍ ശാരീരികമായും മാനസികമായും എല്ലാ കളിയും മുഴുവൻ കളിക്കാന്‍ ലീമറായിട്ടില്ലെന്നായിരുന്നു ജാര്‍ഡിമിന്റെ വിലയിരുത്തല്‍. എങ്കിലും 26 ലീഗ് മത്സരങളുള്പെടെ 34 കളികളില്‍ മൊണോക്കെയെ ലീമര്‍ പ്രതിനിധീകരിച്ചു. 10 കളികളില്‍ 90 മിനിറ്റും കളിച്ചു. ആദ്യ സീസണ് കഴിഞ്ഞപ്പോള്‍ തന്നെ ബയേണ്‍, അത്ലറ്റിക്കോ മാഡ്രിഡ് പോലുളള ടീമുകള്‍ ലീമറുടെ പിന്നാലെയെത്തി. അത്ലറ്റിക്കോ മാഡ്രിഡ് 20 മില്യന്‍ യൂറോ വരെ ഓഫര്‍ ചെയ്തു. പക്ഷേ മൊണോക്കോക്ക് താരത്തിന്റെ മൂല്യമറിയാമായിരുന്നു. ഈ സീസണില്‍ 34 ലീഗ് മത്സരം ഉള്‍പെടെ 55 കളികളില്‍ ലീമര്‍ മൊണോക്കോ കുപ്പായമണിഞ്ഞു14 ഗോളുകളും അത്ര തന്നെ അസിസ്റ്റുകളും നേടി. ഇതിനകം 2 തവണ ഫ്രഞ്ച് കുപ്പായവും അണിഞ്ഞു ഈ 20 കാരന്. ബാഴ്സിലോണ പോലുളള വന്‍ ക്ളബുകള്‍ താരത്തിന് പുറകില്‍ ഉണ്ടെന്ന് പറയപെടുമ്പോഴും 2018 ലോകകപ്പ് കഴിയുന്നത് വരെയെങ്കിലും ലീമര്‍ മൊണോക്കയില്‍ തുടരും എന്നാണ് ക്ളബ് അധിക്രതര്‍ പറയുന്നത്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial