നാളെത്തെ നായകര്‍ : സെബാസ്റ്റ്യന്‍ ഡ്രിയൂസ്സി

- Advertisement -

ഒരു സ്‌ട്രെക്കറുടെ കണക്കെടുക്കുമ്പോള്‍ നമ്മള്‍ ആദ്യം തന്നെ കണക്കെടുക്കുക അയാളടിച്ച ഗോളുകളിലേക്കാണ്. സെബാസ്റ്റ്യന്‍ ഡ്രിയൂസ്സി എന്ന താരത്തിന്റെ കണക്കെടുക്കുമ്പോള്‍ നമ്മള്‍ നെറ്റിചുളിക്കുന്നതും അവിടെ തന്നെ. പക്ഷേ അയാളുടെ വേര്‍സൈറ്റലിറ്റി അയാളെ തന്‍റെ കരിയറിന്‍റെ ആദ്യകാലത്ത് ഒരു വിങറും അറ്റാക്കിങ് മിഡ്ഫീല്‍ഡറും ആയി കളിക്കാന്‍ നിര്‍ബന്ധിതനാക്കിയതാണ് അയാളുടെ കണക്കുകളില്‍ പുറകോട്ടടിക്കുന്നത്. കഴിഞ്ഞ സീസണില്‍ മാത്രമാണ് അയാള്‍ക്ക് തന്‍റെ സ്വഭാവിക പൊസിഷനിലേക്ക് മാറാനായത്. സ്ട്രക്കറായി കളിച്ച 22 കളികളില്‍ 13 ഗോളുകള്‍ നേടിയത് തന്നെയാണ് അയാളുടെ പ്രതിഭ അടിവരയിടുന്നത്.

9 വയസ്സുളളപ്പോളാണ് ഡ്രിയൂസ്സി റിവര്‍പ്ളേറ്റ് അക്കാദമിയില്‍ എത്തുന്നത്. പ്രഫഷണല്‍ യൂത്ത് ഡിവിഷനില്‍ കളിക്കുന്നതിന് മുമ്പ് തന്നെ 40000 ഡോളറിന്‍റെ കരാര്‍ കൊടുക്കാന്‍ റിവര്‍പ്ളേറ്റ് തയാറായത് അയാളുടെ പ്രതിഭ കണ്ട് തന്നെയാണ് . പക്ഷേ അയാളുടെ സ്വഭാവിക പൊസിഷനില്‍ കളിക്കാന്‍ സാധിക്കാതെ അയാള്‍ ഒരു ഓവര്‍ ഹൈപ്പഡ് താരമയി അവസാനിക്കുമോ എന്ന് ഫുട്ബോള്‍ ലോകം ഭയപെട്ടിരുന്നു. പക്ഷേ അയാളുടെ കഠിനാധ്വനത്തിന് ഫലമുണ്ടായത് ഈ സീസണില്‍ ആണ്. ഈ സീസണ്‍ മധ്യത്തില്‍ സ്ട്രക്കറുടെ റോളിലേക്ക് മാറിയ അയാള്‍ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

സ്‌ട്രൈക്കറായുംഅറ്റാക്കിങ് മിഡ്ഫീല്‍ഡറായും വിങറായും കളിക്കാന്‍ കഴിവുളള ഡ്രിയൂസ്സിയുടെ കരുത്ത് മൂവ്മെന്റും ടെക്ക്നിക്കും പെനാല്‍റ്റി ബോക്സില്‍ അപ്രതീക്ഷിത നീക്കങള്‍ നടത്താനുളള കഴിവുമാണ്. ഇതിനകം അര്‍ജന്‍റീന അണ്ടര്‍ 17നും 21നും കളിച്ചു കഴിഞ്ഞ ഈ 20 കാരനെ ഈ ട്രാൻസ്ഫർ വിൻഡോയിൽ റഷ്യൻ ക്ലബ് സെനിത് സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement