
“സാന്റിയാഗോ ആസ്കാസിബാര് നാളെത്തെ മാഷ്കരനോയാണ്” കുറച്ച് ദിവസം അയാളെ പരിശീലിപ്പിച്ച ശേക്ഷം 1986 ലോകകപ്പ് വിന്നര്‍ ജൂലിയോ ഒലാര്ട്ടികോച്ചിയോ അസ്കാസിബാറിനെ വിശേഷിപ്പിച്ചതിങ്ങനെയാണ്. 8-ാം വയസ്സില്‍ പ്രമുഖ അര്‍ജന്റീന ക്ളബായ എസ്ത്യൂഡിയാന്റെസിലെത്തിയ ആസ്കാസിബാര് കഴിഞ്ഞ വര്‍ഷം ആണ് ആസ്കിസിബാര് സീനിയര്‍ ടീമിലെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ക്ളബിലെ പ്രധാധ താരമായി മാറി അയാള്‍. ദുരന്തമായി തീർന്ന 2016 ഒളിപിക്സില്‍ അര്‍ജന്റീനയുടെ നേട്ടം ആസ്കസിബാറിനെ പോലുളള താരങ്ങളാണ്. ഇന്ന് അര്‍ജന്റീന ലീഗിലെ പ്രമുഖ താരങ്ങളിലൊരാളലൊരാളാണയാള്.
ആസ്കാസിബാര് ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ്. ഇന്റെര്സെപ്ഷനിലും ബോള്റിക്കവറിയിലും മികച്ചു നില്ക്കുന്ന അസ്കസിബാര് ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ചൊരു ടാക്ളറാണ്. ഒരു കളിയില്‍ 4.8 ആവറേജ് ടാക്കിളുകള്‍ ചെയ്യുന്ന അസ്കാസിബാറിനെ പോലെ ആവറേജ് ലോക ഫുട്ബോളില്‍ തന്നെ മറ്റൊരാള്ക്കുണ്ടോ എന്ന് സംശയമാണ്. മാത്രമല്ല ബോള്‍ റിക്കവറിയില്‍ അയാളൊരു അത്ഭുതവുമാണ്. വേഗതയിലും പാസ്സിങിലും മികച്ചു നില്ക്കുന്ന അദ്ദേഹം ഷോര്‍ട്ട് പാസുകളില്‍ അഗ്രഗണ്യനാണ്. താരത്തിന്റെ മറ്റു ഗുണങ്ങള്‍ അഗ്രഷനും എനര്‍ജിയും കണ്സിസ്റ്റന്സിയുമാണ്.
ആഗ്രഷന്‍ ഗുണമായി പറയുമ്പോള്‍ തന്നെ ഓവര്‍ അഗ്രഷന് അയാളുടെന്യൂനതയായും എടുത്തു പറയേണ്ടതാണ്. പലപ്പോഴും അനാവശ്യമായി അയാള്‍ കാര്‍ഡുകള്‍ വാങ്ങുന്നു. പൊക്കം 168 സെന്റിമീറ്റര്‍ മാത്രം ഉളളു എന്നതും മറ്റൊരു ന്യൂനതയാണ്. എങ്കില്‍ പോലും ഉയരത്തില്‍ ചാടുവാനുളള കഴിവ് ഒരു പരിധി വരെ അത് ഇല്ലാതാക്കുന്നു. ബാഴ്സിലോണ, അത്ലറ്റികോ മഡ്രിഡ്, റയല്‍ സോസിഡാഡ്പോലുളള ക്ളബുകള്‍ക്കൊപ്പം പ്രമുഖ ഇറ്റാലിയന്‍ ക്ളബുകളും ഈ താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial