നാളെത്തെ നായകര്‍ : മാനുവല്‍ ലൊക്കാറ്റലി

- Advertisement -

മറ്റുളളവര്‍ക്ക് അതൊരു സാധാരണ മത്സരം മാത്രമായിരുന്നു. പക്ഷേ അവനത് അങ്ങനെയായിരുന്നില്ല. അവന്‍ മൈതാനത്തിന്‍റെ മധ്യേയിരുന്നു കണ്ണീരൊഴുക്കി. അതിനിടയിലെത്തിയ പത്രപ്രവര്‍ത്തകര്‍ അവനെ തോളില്‍ തട്ടി അഭിനന്ദിച്ചു. ‘അത് സംഭവിച്ചിരിക്കുന്നു. ഓരോ കുട്ടിയുടേയും സ്വപ്നം ‘ അവന്‍ പിറുപിറുത്തു കൊണ്ടിരുന്നു. ‘പന്ത് വലയിലേക്കാണ് പോകുന്നതെന്ന് മനസ്സിലായപ്പോള്‍ എനിക്ക് വിശ്വാസിക്കാനായില്ല. ആഘോഷിക്കുവാനായി ഞാനോടി’ അവന്‍ പത്രകാരോടു പറഞ്ഞു.

സാസ്സുവോളെക്കെതിരെ എസി മിലാനായി വിജയ ഗോള്‍(അദ്ദേഹത്തിന്‍റെ ആദ്യ കരിയര്‍ ഗോള്‍) നേടിയ മാനുവല്‍ ലൊക്കാറ്റലിയുടെ വിജയാഘോഷമായിരുന്നു അത്. ജിയാന്‍ലൂഗി ഡൊണ്ണാരുമയെ പോലെ എസി മിലാന്റെ അവനാഴിയിലുളള മറ്റൊരു കൗമാര സെന്‍സേഷനാണ് ലൊക്കാറ്റലി.

തന്‍റെ 9താം വയസ്സില്‍ അത്ലാന്‍റെയിലൂടെയാണയാളുടെ തുടക്കം. അവിടെ നടത്തിയ പ്രകനങ്ങള്‍ 12ആം വയസ്സില്‍ മിലാനിലെത്തിച്ചു. മിലാന്‍ കോച്ചായിരുന്ന മിഹാജിലോവിക്കിന് യൂത്ത് പ്ളെയേഴ്സിലുണ്ടായ വിശ്വസം കഴിഞ്ഞ സീസണില്‍ അയാളെ സീനിയര്‍ ടീമിലെത്തിച്ചു. പക്ഷേ ആദ്യ സീസണില്‍ 2 മത്സരത്തിലേ അയാള്‍ക്ക് കളിക്കാന്‍ സാധിച്ചുളളു. ഈ സീസണില്‍ മിലാന്‍ ക്യാപ്റ്റന്‍ റിക്കാര്‍ഡോ മോണ്ടോലിവോക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ലഭിച്ച അവസരങ്ങള്‍ അയാള്‍ തന്‍റെ പാടവം തെളിയിച്ചു. മോണ്ടോലിവോ പോലെരു കളികാരന്‍ അയാളുടെ പൊസിഷനിലുണ്ടായിട്ടും ഈ സീസണില്‍ 22 ലീഗ് മത്സരങ്ങളുള്‍പെടെ 25 മത്സരങ്ങളിലയാള്‍ക്ക് അവസരം ലഭിച്ചു.

ലൊക്കാറ്റലി ബാഴ്സയിലെ ബുസ്‌കറ്റ്സിനെ പോലൊരു റോള്‍ കൈകാര്യം ചെയുന്ന ഒരു ഡീപ്പ് മിഡ്ഫീല്‍ഡ് പ്ളേമേക്കറാണ്. സെന്‍ഡ്രല്‍ മിഡ്ഫീല്‍ഡറായും ആയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും കളിക്കുന്ന ലൊക്കാറ്റലി അപൂര്‍വ്വമായി അറ്റാക്കിങ് മിഡ്ഫീല്‍ഡ് പൊസിഷനിലും കളിച്ചിട്ടുണ്ട്. ടാക്കിള്‍സിലും ബോള്‍ റിക്കവറിയിലും മികവ് കാണിക്കുന്ന ലൊക്കാറ്റലിക്ക് ഒരുകളിയില്‍ അവറേജ് 1.6 ടാക്കിള്‍സ് ഉണ്ട്. പൊസഷന്‍ ഫുട്ബോളിലും പാസിങ്ങിലും മികവ് പുലര്‍ത്തുന്ന ലൊക്കറ്റലി ലോങ്ങ് പാസുകളില്‍ അഗ്രഗണ്യനാണ്. ഒരു കളിയില്‍ ലോങ്ങ് ബാള്‍സില്‍ 2.1 അവറേജുളള ലൊക്കറ്റലിയുടെ പാസ്സിങ് കംപ്ളീഷന്‍ 81% ആണ്. ശക്തമായ ഷോട്ടുകളുതിര്‍ക്കാനുളള കഴിവാണ് മറ്റൊന്ന്. അയാളടിച്ച 2 ഗോളുകളും ശക്തമായ ഷോട്ടുകളില്‍ നിന്നായിരുന്നു.

ലൊക്കറ്റലിയുടെ പ്രധാധ ന്യൂനത ഏരിയല്‍ എബിലിറ്റിയാണ്. ഹെഡ്ഡറുകള്‍ വിന്‍ ചെയ്യുന്നതില്‍ അയാള്‍ അല്‍പ്പം പുറകിലാണ്. മറ്റൊന്ന് അയാളുടെ ഫിസിക്കല്‍ എബിലിറ്റിയാണ്. അയാള്‍ ഒരിക്കലും ഒരു സ്ട്രോങ്ങസ്റ്റ് ആയ പ്ളെയര്‍ അല്ല. അതയാളെ പലപ്പോഴും ഫൗളുകള്‍ക്കിരയാക്കുന്നു. ഒരു പക്ഷേ ഭാവിയില്‍ അത് പരുക്കുകള്‍ക്ക് കാരണമായേക്കാം. ഇറ്ലിയുടെ അണ്ടര്‍ 15, 16, 17, 19, 21 ടീമുകളില്‍ കളിച്ച ലൊക്കാറ്റലിയെ ഗാര്‍ഡിയന്‍റെ പ്രശസ്ത ജേണ്ണലിസ്റ്റ് പൗളോ ബന്‍ഡീനി വിശേഷിപ്പിക്കുന്നത് മിലാന്റെ ഭാവി ക്യാപ്റ്റന്‍ എന്നാണ് .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement