നാളത്തെ നായകര്‍ : സീസര്‍ മോണ്ട്സ്

- Advertisement -

ബേസ്ബോളിന്‌ പ്രശസ്തമായ മെക്സിക്കോയിലെ സൊണാറ സ്റ്റേറ്റില്‍ ജനിച്ച് ബേസ്ബോള്‍ കളിച്ചു തുടങ്ങിയ പയ്യന്‍ പിന്നീട് ഫുട്ബോളിന്‍റ ഭാഗ്യമായി തീര്‍ന്നു. പറഞ്ഞ് വന്നത് സീസര്‍ മോണ്ട്സ് എന്ന മെക്സിക്കോയുടെ 20 കാരന്‍ പയ്യനെ പറ്റിയാണ് . മെക്സിക്കോയുടേയും ബാഴ്സലോണയുടേയും വിഖ്യാത താരം റാഫേല്‍ മാര്‍ക്ക്സിനെ ആരാധിക്കുന്ന, അയാളെപോലെയാകാന്‍ മോഹിക്കുന്ന സീസര്‍ മോണ്ടസ് ലോകഫുട്ബോളിന്‍റെ പുത്തന്‍ ഡിഫന്‍സീവ് പ്രതീക്ഷയാണ്.

മെക്സിക്കോയിലെ ചെറിയ ടീമുകളായ പ്യൂമാസ്, ടൈഗേഴ്സ്, പച്ചൂക്ക എന്നിവയിലൂടെ വളര്‍ന്ന മോണ്ടസ് 2013 ലാണ് നാലാം ഡിവിഷന്‍ ടീമായ പൊബ്ളാഡോ മിഗ്യല്‍ അലമാനിലെത്തുന്നത്. ആ സീസണില്‍ മെക്സിക്കന്‍ നാലാം ഡിവിഷന്‍ കിരീടംഅവര്‍ നേടിയത് ഡിഫന്‍സീവ് മികവിലൂടെയാണ്. അതിന് ചുക്കാന്‍ പിടിച്ചത് മോണ്ടസ്സും. ആ പ്രകടനം അദ്ദേഹത്തെ മെക്സിക്കോയിലെ പ്രമുഖ ടീമുകളിലൊന്നായ മോണ്ടററിയിലെത്തിച്ചു. മോണ്ടററിയുടെ പുതിയ ഗ്രൗണ്ടിന്‍റെ ഉത്ഘാടന മത്സരത്തില്‍ ബെനിഫിക്കക്കെതിരെ 48 മിനിറ്റില്‍ പകരകാരനായിറങ്ങി തന്‍റെ കഴിവ് തെളിയിച്ചു. മാത്രമല്ല മത്സരത്തില്‍ പിറന്ന ഏക ഗോള്‍ നേടി കൊണ്ട് ആ ഗ്രൗണ്ടില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി. ആ ഒറ്റ മത്സരത്തോടെ മോണ്ടററിയുടെ സീനിയര്‍ ടീമില്‍ സ്ഥാനമുറപ്പിച്ച മോണ്ടസ് ഇന്നവരുടെ ഏറ്റവും വലിയ താരമാണ്.

ആറടി നാലിഞ്ച് പൊക്കകാരനായതുകൊണ്ട് തന്നെ വായുവിൽ  മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നു. ക്രത്യമായ സ്ലൈഡ് ടാക്ളിങ് നടത്താനുളള കഴിവാണ് മറ്റൊന്ന് .പൊക്കം കൂടുതല്‍ ആണെങ്കിലും മോണ്ടസ്സ് നല്ലൊരു പാസറാണ്. ലിയനാര്‍ഡോ ബോണ്‍സിയെ പോലെ ലോങ് കില്ലര്‍ പാസ്സുകള്‍ നല്‍കാനുളള കഴിവിനൊപ്പം, ചെറിയ പാസ്സുകളിലൂടെ പൊസഷന്‍ നില നിര്‍ത്താനുളള കഴിവ് മേണ്ടസ്സിനെ വ്യത്യസ്ഥനാക്കുന്നു. ഒഫന്‍സീവ് റണ്‍സ് നടത്താനുളള കഴിവിനൊപ്പം സെറ്റ് പീസസ് ഗോളാക്കാനുളള കഴിവ് അയാളെ സംബന്ധിച്ച് മറ്റൊരു മുതൽക്കൂട്ടാണ്.

പെട്ടന്നുള്ള ഓട്ടത്തിൽ ദുർബലനാണെന്നതാണ് അയാളുടെ പ്രധാന ന്യൂനത. അയാളുടെ ഉയരത്തിനനുസരിച്ച് ശാരീരിക ശ്കതിയും താരത്തിന്  കുറവാണ്. ചെറുപ്രായം ആയത് കൊണ്ട് തന്നെ അയാള്‍ ഫിസിക്കല്‍ പീക്കില്‍ എത്തിയില്ലെന്നത് ഒരു കാരണമാകാം. ഇനിയും യൂറോപ്പ്യന്‍ ലീഗ്സ് പോലെമികച്ച ലീഗിൽ കളിച്ച് പതം വരാനുമുണ്ട്. ഒളിപിക്സില്‍ മെക്സിക്കോയെ പ്രതിനിധാനം ചെയ്ത മോണ്ടസ് അണ്ടര്‍ 17, 20, 23 ടീമുകളില്‍ അവര്‍ക്കായി ബൂട്ടണിഞ്ഞു. അടുത്ത് തന്നെ അയാളെ നാഷണല്‍ ടീമില്‍ കാണാമെന്ന് മെക്സിക്കന്‍ കോച്ച് വാഗ്ദാനം ചെയ്തിട്ടുമുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement