നാളെത്തെ നായകര്‍ : ആല്‍ബന്‍ ലാഫോണ്ട്

- Advertisement -

സീസണിലെ ആദ്യ 13 കളികളില്‍ ഒറ്റ വിജയം പോലും നേടാതെ ഉഴറിയ ടൗലോസ് എന്ന ഫ്രഞ്ച് ടീമിന്‍റെ രക്ഷകനായി അവതരിച്ചതാണ് ആല്‍ബന്‍ ലാഫോണ്ട് എന്ന ഗോള്‍ കീപ്പര്‍ .2015-16ല്‍ ലീഗ് 1ല്‍ നിന്ന്  ഉറപ്പായും തരം താഴ്‌ത്തപ്പെടും എന്ന നിലയില്‍ നിന്ന് ടൗലോസ് തിരിച്ചുവന്നത് ജിയാന്‍ലൂഗി ഡൊണാരുമ്മക്ക് ഫ്രാന്‍സിന്‍റെ മറുപടി എന്നറിയപെടുന്ന ഈ ഗോള്‍കീപ്പറുടെ ചിറകിലായിരുന്നു. ടൗലോസ് ടീമിന്‍റെ അഞ്ചാമത്തെ മാത്രം ചോയ്സായിരുന്നു അന്ന് 17 കാരനായിരുന്ന ഈ ഗോള്‍ കീപ്പര്‍. പക്ഷേ പ്രധാന ഗോള്‍ കീപ്പര്‍മാരായിരുന്ന അലി അഹമ്മദയും മൗരോ ഗോയ്കോച്ചയും നിരന്തരം പിഴവുകള്‍ വരുത്തുകയും പകരകാരായ മാര്‍ക്ക് വിഡാലും, ന്യമാന്‍ ബോസ്റ്റണും പോരെന്നു തോന്നുകയും ചെയ്തതോടെ കോച്ച് ഡൊമിനിക്ക് അരിബേജ് ലാഫോണ്ടിനെ പരീക്ഷിക്കാന്‍ തിരുമാനിക്കുകയായിരുന്നു. ലീഗ് 1ല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ കീപ്പറാണ് ആല്‍ബന്‍ ലാഫോണ്ട്.

തന്‍റെ ആദ്യ കളിയില്‍ തന്നെ ശക്തരായ നീസിനെതിരെ ക്ളീന്‍ഷിറ്റ് നേടി ലാഫോണ്ട് വരവറിയിച്ചു. 2-0 ത്തിന് ജയിച്ച ആ മത്സരം ആയിരുന്നു സീസണിലെ അവരുടെ ആദ്യ ക്ളീന്‍ ഷീറ്റ്. ടോയസിനെതിരെ 3-0 ത്തിന് ജയിച്ച അടുത്ത കളിയിലും ക്ളീന്‍ ഷീറ്റ് നേടിയതോടെ ടൗലോസിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ സ്ഥാനം ലാഫോണ്ട് ഉറപ്പിക്കുകയായിരുന്നു. ലഫോണ്ടില്ലാത്ത ആദ്യ 14 കളികളില്‍ 28 ഗോള്‍ വഴങ്ങിയ ടീം പിന്നീട് ഉളള 24 കളികളില്‍ വഴങിയത് 27 ഗോള്‍ മാത്രം ആണ്. നീസിനെതിരെ തന്നെ ഡെബ്യൂട്ട് ചെയ്ത ഇസ ഡിയോപ്പിനൊപ്പം ഒരു മികച്ച ഡിഫന്‍റെര്‍ ഗോള്‍കീപ്പര്‍ സഖ്യം ഉണ്ടാക്കിയെടുക്കാനും ലാഫോണ്ടിന് കഴിഞ്ഞു.

ബുര്‍ക്കിനാഫാസോയില്‍ ജനിച്ച ലാഫോണ്ടിന്‍റെ അച്ചന്‍ ടെന്നീസ് താരവും, അമ്മ ബുര്‍ക്കിനാഫാസേയുടെ ദേശിയ ഹാന്‍ഡ്ബോള്‍താരവുമായിരുന്നു. അവരുടെ വേര്‍പിരിയലിന് ശേക്ഷം 9ാം വയസ്സിലാണ് കൊച്ചു ലാഫോണ്ട് ഫ്രാന്‍സിലെത്തുന്നത്. അമേച്വര്‍ ടീമായ എസ് ലാറ്റോസില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറായാണ് തുടക്കം. ഒരിക്കല്‍ അവരുടെ യൂത്ത് ടീമിന്‍റെ ഗോള്‍കീപ്പര്‍ക്ക് പരുക്കേറ്റപ്പോള്‍ ലാഫോണ്ടിനെ ഗോളി ആയി പരീക്ഷിക്കുകയായിരുന്നു. രണ്ട് പെനാല്‍റ്റി സേവുകളടക്കം അന്ന് നടത്തിയ മികച്ച പ്രകടനം ലാഫോണ്ടിന്‍റെ കരിയര്‍ മാറ്റി മറിക്കുകയായിരുന്നു. 2014ല്‍ ലാഫോണ്ടിനായി മൊണോക്കോ, ബാസ്റ്റിയ ടീമുകള്‍ രംഗത്ത് വന്നെങ്കിലും വീടിനടുത്തുളള ടൗലോസ് തിരെഞ്ഞെടുക്കുകയായിരുന്നു.

ലാഫോണ്ടിന്‍റെ ഏറ്റവും വലിയ കരുത്ത് അയാളുടെ മനസാന്ന്യധ്യം തന്നെയാണ് . ഒരു ഗോള്‍കീപ്പറുടെ ഏറ്റവും പ്രധാന ഗുണമായ പൊസിഷനിങും സ്പീഡുമാണ്. ഗോളടിക്കാനുളള ആംഗിളുകള്‍ കുറക്കാനുളള കഴിവ് , ഒറ്റയടിക്ക് രണ്ട് മുന്ന് സേവുകള്‍ തടുക്കാനുളള കഴിവ്, മികച്ച ക്രോസസ് നടത്താനുളള കഴിവ് എന്നിവയെല്ലാം അയാളെ ലോകോത്തര ഗോള്‍ കീപ്പറാക്കി മാറ്റുന്നു. ഒരു അറ്റാക്കിങ് മിഡ്ഫീല്‍ഡറായി കളി തുടങിയത് കൊണ്ട് തന്നെ അയാള്‍ക്ക് മികച്ച സീപ്പര്‍ കീപ്പറായി മാറാനും സാധിച്ചു.

ഈ സീസണില്‍ ലാഫേണ്ട് തന്‍റെ മികവിന്‍റെ പാരമ്യത്തിലാണ്. ഫ്രഞ്ച് ലീഗിലെ രണ്ട് മത്സരങളിലും പിഎസ്ജിക്ക് ടൗലോസിനെതിരെ ഗോള്‍ നേടിയില്ലെന്നത് അയാളുടെ മികവിന് അടിവരയിടുന്നു. പിഎസ്ജിക്കെതിരെ ടൗലോസ് 2-0ത്തിന് ജയിച്ച കളിയില്‍ മാന്‍ ഓഫ് ദി മാച്ച് ഈ കീപ്പറായിരുന്നു. ഇതിനിടയില്‍ ഫ്രാന്‍സിന്‍റെ അണ്ടര്‍ 16, 17, 18, 20 ടീമുകളില്‍ കളിച്ച് കഴിഞ്ഞു ഈ 18 കാരന്‍. ലീഗ് 1ല്‍ അമ്പത് മത്സരം പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കീപ്പര്‍ എന്ന നേട്ടവും ലാഫോണ്ടിനെ തേടിയെത്തി.

ലാഫേണ്ടിനെ സ്വന്തമാക്കാന്‍ ഏറ്റവും അധികം മത്സരിക്കുന്നത് ആഴ്സണല്‍ ആണ്. വാറ്റഫോര്‍ഡും ലാസിയോയും ഒപ്പമുണ്ടെങ്കിലും ടൗലോസ് വിടാന്‍ ലാഫോണ്ടിന് ഇതു വരെ പദ്ധതിയൊന്നുമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement