നാളെത്തെ നായകര്‍: യൂറി ടിലേമാന്‍സ്

- Advertisement -

ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളികാരന്‍, ബെല്‍ജിയം പ്രോ ലീഗില്‍ കളിക്കുന്ന 4-ാമത്തെ പ്രായം കുറഞ്ഞ കളികാരന്‍, യൂറി ടിലേമാന്‍സ് എന്ന ആന്ദെർലെക്റ്റിന്റെ ന്‍റെ 20 കാരന്‍ മിഡ്ഫീല്‍ഡര്‍ 2013ല്‍ അരങ്ങേറിയത് തന്നെ വന്‍ പ്രതീക്ഷകളോടെയാണ്.

ആ പ്രതീക്ഷകള്‍ സഫലമായി എന്ന് തെളിയിച്ച് കൊണ്ട് തന്നെയാണ് യൂറി ടിലേമാന്‍സ് മുന്നേറി കൊണ്ടിരിക്കുന്നത്.  ആന്ദെർലെക്റ്റിന്റെ യൂത്ത് ടീമായ യൂറി ടിലേമാന്‍സ് സീനിയര്‍ ടീമില്‍ അരെങ്ങേറ്റ സീസണില്‍ തന്നെ അവരുടെ ടീമിലെ സ്ഥിരാങ്കം ആയി. ഇതിനകം 177 മത്സരങളില്‍ ടീമിന്‍റെ കുപ്പായം അണിഞ്ഞു. ആന്ദെർലെക്റ്റ് ബെല്‍ജിയന്‍ ലീഗ് വിജയിച്ച 2013-14ല്‍ ബെല്‍ജിയന്‍ യങര്‍ പ്ളെയര്‍ ഓഫ് ദ യിര്‍ യൂറി ടിലേമാന്‍സ് ആയിരുന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും സെൻട്രൽ മിഡ്ഫീല്‍ഡറായും കളിക്കുന്ന യൂറി ടിലേമാന്‍സിന്‍റെ മികച്ച പൊസിഷന്‍ ഓര്‍ത്തോഡോക്സ് സെന്‍റെറല്‍ മിഡ്ഫീല്‍ഡിലെ പ്ളേമേക്കര്‍ റോളാണ്.

ക്രിയേറ്റിവിറ്റിക്കും  പാസിങ്ങിനും പേര് കേട്ട യൂറി ടിലേമാന്‍സ് ഈ സീസണില്‍ ഗോളടിക്കുന്നതിലും മികവ് കാട്ടി. ബെല്‍ജിയന്‍ ലീഗില്‍ കഴിഞ്ഞ 3 സീസണുകളിലായി 13 ഗോളടിച്ച ഈ 20 കാരന്‍ ഈ സീസണില്‍ ഇതിനകം അത്ര ഗോളടിച്ചു കഴിഞ്ഞു. മാത്രമല്ല യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങളില്‍ 5 ഗോളുകള്‍ നേടുകയും ചെയ്തു. ബെല്‍ജിയത്തിനായി ഇതിനകം 3 കളികള്‍ കളിച്ച പയ്യൻ  ഈ ട്രാൻസ്ഫർ സീസണിൽ മൊണാക്കോയിലെത്തി .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement