മുൻ ന്യൂ കാസിൽ താരം ടിയോട്ടെ പരിശീലനത്തിനിടെ മരണപെട്ടു

- Advertisement -

മുൻ ന്യൂ കാസിൽ താരം ചീക് ടിയോട്ടെ ഫുട്ബോൾ പരിശീലനത്തിനിടെ മരണപെട്ടു. 30 വയസ്സായിരുന്നു.  കഴിഞ്ഞ ജനുവരിയിലാണ് ടിയോട്ടെ ചൈനീസ് രണ്ടാം ഡിവിഷൻ ക്ലബായ ബെയ്‌ജിങ്‌ എന്റർപ്രൈസസിൽ കളിക്കാനെത്തിയത്.

ക്ലബ്ബിന്റെ കൂടെ പരിശീലനത്തിൽ ഏർപെട്ടുകൊണ്ടിരിക്കെയാണ് താരം കുഴഞ്ഞ് വീണത്.  ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2010ലാണ് താരം ന്യൂ കാസിൽ യുണൈറ്റഡിൽ കളിക്കാനെത്തിയത്. കഴിഞ്ഞ തവണ ഇംഗ്ലണ്ടിലെ രണ്ടാം നിര ലീഗിലേക്ക്  തരം താഴ്‌ത്തപ്പെട്ട ന്യൂ കാസിലിനു വേണ്ടി ടിയോട്ടേക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് താരം ചൈനീസ് ലീഗിലേക്ക് മാറിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement