Site icon Fanport

സീനിയർ ഫുട്ബോൾ, മലപ്പുറത്തെ തോൽപ്പിച്ച് തൃശ്ശൂർ ഫൈനലിൽ

കോട്ടപ്പടിയിൽ നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ലൈനപ്പ് ആയി. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ തൃശ്ശൂർ മലപ്പുറത്തെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു തൃശ്ശൂരിന്റെ വിജയം. 26ആം മിനുട്ടിൽ ജുനൈൻ നേടിയ ഗോളിൽ മലപ്പുറം ആണ് ഇന്ന് ആദ്യം ലീഡ് എടുത്തത്.

Picsart 23 09 08 19 09 50 101

ഈ ഗോളിന് 32ആം മിനുട്ടിൽ തൃശ്ശൂർ ക്യാപ്റ്റൻ അഖിൽജിത് മറുപടി നൽകി. സ്കോർ 1-1. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ മാത്യു സി മനോജിലൂടെ തൃശ്ശൂർ ലീഡും എടുത്തു. ഈ ഗോൾ വിജയ ഗോളായി മാറി. ഫൈനലിൽ കണ്ണൂരിനെ ആകും തൃശ്ശൂർ നേരിടുക. ഇന്നലെ നടന്ന ആദ്യ സെമിയിൽ ഇടുക്കിയെ തോൽപ്പിച്ച് ആണ് കണ്ണൂർ ഫൈനലിൽ എത്തിയത്.

Exit mobile version