കിരീടധാരണം ആഘോഷമാക്കി ഗലറ്റസരെ ആരാധകർ

- Advertisement -

ടർക്കിഷ് സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ഗലറ്റസെരെയുടെ ആയിരക്കണക്കിന് ആരാധകരാണ് ഇസ്താംബുളിലെ ഇസ്തികളാൽ സ്ട്രീറ്റിൽ ഒരുമിച്ചത്. ഗലറ്റസെരെയുടെ മെയിൻ ഫാൻ ഗ്രൂപ്പായ ഉൾട്രാസ്‌ലൻ ആണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പാട്ടുകൾ പാടിയും ബാനറുകൾ ഉയർത്തിയും ഗലറ്റസെരെ ടീമിന്റെ കളറായ ചുവപ്പും മഞ്ഞയും വർണങ്ങൾ വാരി വിതറിയും ആഘോഷം കൊഴുപ്പിച്ചു. ഇസ്താംബുൾ നഗരത്തെ മൊത്തം ചുവപ്പണിയിച്ചു ഗലറ്റസെരെ ആരാധകർ.

അവസാന ലീഗ് മത്സരത്തികൽ ഗോസ്തെപെയെ പരാജയപ്പെടുത്തിതോടെയാണ് ഗലറ്റസെരയുടെ കിരീടം ഉറച്ചത്. ബഫെറ്റിമ്പി ഗോമസ് നേടിയ ഏകഗോളിലൂടെ ആയിരുന്നു ജയം. 75 പോയന്റുമായാണ് ഗലറ്റസെരെ ലീഗ് കിരീടം സ്വന്തമാക്കിയത്.21ആം ലീഗ് കിരീടമാണ് ടീമിന് ഇത്. ഏറ്റവും കൂടുതൽ ലീഗ് കിരീടങ്ങൾ തുർക്കിയിൽ സ്വന്തമാക്കിയിട്ടുള്ളതും ഗലറ്റസെരെ തന്നെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement