
കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മൂന്നാം മത്സരത്തിലും വിജയിച്ച് മോഹൻ ബഗാൻ. ഇന്ന് നടന്ന പോരാട്ടത്തിൽ പതചക്രയ്ക്ക് എതിരെ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷമായിരുന്നു മോഹൻ ബഗാന്റെ തകർപ്പൻ വിജയം. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയിച്ചത്.
മോഹൻ ബഗാന്റെ ഐവറി കോസ്റ്റ് സ്ട്രൈക്കർ കാമോയാണ് ഇന്ന് മോഹൻ ബഗാൻ സ്റ്റേഡിയത്തിൽ താണ്ഡവമാടിയത്. നാലു ഗോളുകളാണ് കാമോ മാത്രം പതചക്രയുടെ വലയിൽ കയറ്റിയത്. ക്രോമയാണ് ബഗാന്റെ അഞ്ചാം ഗോൾ നേടിയത്. മുഹമ്മദൻ സ്പോർടിംഗിനെ അട്ടിമറിച്ചു കൊണ്ട് കൊൽക്കത്ത ഫുട്ബോൾ ലീഗ് തുടങ്ങിയ പതചക്ര ഇന്ന് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ടോളി അഗ്രഗാമിയും കൊൽക്കത്ത കസ്റ്റംസും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. റെയിൻബോ ക്ലബും റെയിൽവേയും തമ്മിൽ നടന്ന പോരാട്ടത്തിൽ ഗയേഷ്പുറിന്റെ ഏകഗോളിൽ റെയിൻബോ വിജയിച്ചു. 3 മത്സരങ്ങളിൽ 9 പോയന്റും ഒരേ ഗോൾ ശരാശരിയുമായി മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ടേബിളിൽ ഒന്നാമത് നിൽക്കുകയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial