Picsart 23 08 28 10 38 29 124

മെസ്സിയുടെ മകൻ തിയാഗോ മെസ്സി ഇന്റർ മയാമി അക്കാദമിയിൽ ചേർന്നു

ലയണൽ മെസ്സിയുടെ മകനായ തിയാഗോ മെസ്സി ഇന്റർ മയാമിയുടെ അക്കാദമി ടീമിൽ ചേർന്നു. ഇന്റർ മയാമിയുടെ അണ്ടർ 12 ടീമിലാണ് മെസ്സിയുടെ മകൻ ചേർന്നത്. മെസ്സിയെ പോലെ വലിയ ഫുട്ബോൾ താരമായി മാറാനുള്ള തിയാഗോ മെസ്സിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഇത്. മുമ്പ് ബെക്കാമിന്റെ മകനും ഫിൽ നെവിലിന്റെ മകനും ഒക്കെ ഇന്റർ മയാമി അക്കാദമിയുടെ ഭാഗമായിട്ടുണ്ട്.

തിയാഗോ മെസ്സി ഇതിനകം തന്നെ അക്കാദമി ടീമിനൊത്ത് പരിശീലനം നടത്തുന്നുണ്ട്. 10 വയസ്സു മാത്രമെ തിയാഗോ മെസ്സിക്ക് ഉള്ളൂ. ഇന്റർ മയാമിയുടെ അണ്ടർ 12 ടീം ഫ്ലോറിഡ അക്കാദമി ലീഗിൽ ആണ് പ്രധാനമായും കളിക്കുന്നത്‌. 2019ൽ മാത്രമാണ് ഇന്റർ മയാമി ക്ലബ് തുട‌ങ്ങിയത് എങ്കിലും അവരുടെ യൂത്ത് ടീമുകൾ ഇതിനകം തന്നെ നല്ല താരങ്ങളെ വളർത്തിയെടുത്തിട്ടുണ്ട്.

Exit mobile version