ലോകകപ്പ് ഡ്രോ, ടീമുകൾ ഏത് ഗ്രൂപ്പിലെന്നു ഇന്നറിയാം

- Advertisement -

2018 ൽ റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഡ്രോ ഇന്ന് മോസ്‌കോയിൽ നടക്കും. ഇന്ന് രാത്രി എട്ടരയ്ക്ക് നിങ്ങൾ ആരാധിക്കുന്ന ഫുട്ബോൾ ടീം ഏത് ഗ്രൂപ്പിലാണെന്നറിയാം. റഷ്യൻ കാപ്പിറ്റലിൽ നടക്കുന്ന ഡ്രോ മുൻ ഇംഗ്ലണ്ട് സ്ട്രൈക്കെർ ഗാരി ലിനേക്കറും റഷ്യൻ അവതാരിക മാറിയ കോമണ്ഡനയും ഹോസ്റ്റ് ചെയ്യും. ലോകകപ്പ് ജേതാക്കളായ എട്ടു ഫുട്ബോൾ ഇതിഹാസങ്ങൾ ഡ്രോ യിൽ സന്നിഹിതരായിരിക്കും. ഫ്രാൻസിന്റെ ലോറെൻറ് ബ്ലാങ്ക്, ഇംഗ്ലണ്ടിന്റെ ഗാരി ബാങ്ക്സ്,ബ്രസീലിന്റെ കഫു,ഇറ്റലിയുടെ ഫാബിയോ കന്നവരോ, ഉറുഗ്വെയുടെ ഡിയാഗോ ഫോർലാൻ,അർജന്റീനയുടെ മറഡോണ,സ്‌പെയിനിന്റെ പുയോൾ,റഷ്യയുടെ നികിത സിമ്മോന്യൻ എന്നിവരാണ് പങ്കെടുക്കുന്നത്.

ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകളെ നാല് പോട്ടുകളായി തിരിച്ചാണ് ഡ്രോ നടക്കുന്നത്. ആതിഥേയരായ റഷ്യയും 2014 ലോകകപ്പ് ജേതാക്കളായ ജർമനിയും ബ്രസീലും അർജന്റീനയും അടങ്ങുന്നതാണ് ടോപ്പ് സീഡുകൾ ഉൾപ്പെട്ട ഒന്നാം പോട്ട്. ഒക്ടോബറിലെ ഫിഫ റാങ്കിനനുസരിച്ചാണ് സീഡും പോട്ടും തയ്യാറാക്കിയിരിക്കുന്നത്. അത് കൊണ്ടാണ് സ്‌പെയിൻ രണ്ടാം പോട്ടിലും പോളണ്ട് ആദ്യ പോട്ടിലും വന്നത്. എട്ടു ഗ്രൂപ്പുകളിലായി ഓരോ പോട്ടിലേയും ടീമുകൾ ഉണ്ടാവും. ഒരേ റീജിയണൽ കോൺഫെഡറേഷനിൽ ഉള്ള രണ്ടു ടീമുകൾ ഒരേ ഗ്രൂപ്പിൽ ഒന്നിച്ചുണ്ടാവില്ല . യൂറോപ്പിൽ രണ്ടു കോൺഫെഡറേഷൻ ഉള്ളത് കൊണ്ട് യൂറോപ്പ്യൻ ടീമുകൾ ഉണ്ടാവും. ആതിഥേയരായ റഷ്യ ഗ്രൂപ്പ് എ യിൽ ഇടം നേടിയിട്ടുണ്ട്. പോട്ട് വണ്ണിലെ മറ്റു ടോപ്പ് സീഡ് ടീമുകൾ B-H ഗ്രൂപ്പുകളിലെ ആദ്യ പൊസിഷനിൽ എത്തും. ഇത് പോലെ മറ്റു പോട്ടുകളും ഡ്രോ ചെയ്യും. അർജന്റീനയോ ബ്രസീലോ ജർമ്മനിയോ ഒന്നിച്ച് ഒരു ഗ്രൂപ്പിൽ വരില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement