കോമാൾ തട്ടാൽ എടികെ കൊൽക്കത്തയിലേക്ക്

- Advertisement -

ഇന്ത്യൻ യുവതാരം കോമൾ തട്ടാൽ എടികെ കൊൽക്കത്തയുമായി കരാർ ഒപ്പിടും. ഇപ്പോൾ എടികെ കൊൽക്കത്തയോടൊപ്പം ട്രയൽസിൽ ഉള്ള താരം ജനുവരി ആദ്യത്തോടെ എടികെയുമായി കരാറിൽ എത്തും. ജനുവരി ട്രാൻസ്ഫർ വിൻഡൊ ആരംഭിച്ചാൽ മാത്രമെ കോമളിന് എടികെയുടെ സീനിയർ ടീമിനായി ഇറങ്ങാൻ കഴിയു.

അണ്ടർ 17 ലോകകപ്പിലും അണ്ടർ 16 ഇന്ത്യൻ ടീമിനുമായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള കോമാൾ ഇന്ത്യയുടെ ഭാവി വാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ അണ്ടർ പതിനേഴ് കോച്ച് ഡി മാറ്റോസിന്റെ പ്രിയ താരമല്ല എന്നതുകൊണ്ട് തന്നെ തട്ടാലിനെ ഇന്ത്യൻ ആരോസിന്റെ ടീമിൽ ഉൾപ്പെടുത്തി ഇരുന്നില്ല.

ഐ ലീഗിൽ അല്ല ഐ എസ് എൽ കളിക്കാനാണ് തട്ടാലിന് ആഗ്രഹമെന്നും അതാണ് ആരോസിൽ എത്താതിരുന്നത് താരമെന്നും നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement