Site icon Fanport

തായ്ലാന്റിൽ ഇന്ത്യൻ കുട്ടികൾക്ക് ജയം

അണ്ടർ 16 ഇന്ത്യൻ ടീമിന്റെ തായ്‌ലാന്റ് ടൂറിൽ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യക്ക് വിജയം. തായ്ലാന്റ് ക്ലബായ ബുറിറാം യുണൈറ്റഡിനെ നേരിട്ട ഇന്ത്യൻ ടീം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ത്യക്കായി കളി തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ഭുവനേഷ് ഗോൾ നേടി. കളിയുടെ അവസാന നിമിഷങ്ങളിലാണ് വിജയം ഉറപ്പിച്ച രണ്ടാം ഗോൾ പിറന്നത്. രോഹിദ് ദാനു ആയിരുന്നു രണ്ടാം ഗോളുമായി എത്തിയത്.

ചൈനയിൽ ടൂർണമെന്റിൽ വിജയമില്ലാതെ ആയിരുന്നു ഇന്ത്യൻ കുട്ടികൾ മടങ്ങിയത്. ഈ വിജയം കുട്ടികളുടെ ആത്മവിശ്വാസം തിരികെ കൊണ്ടുവരും. ഇനി ജൂലൈ 17ആം തീയതി ബാങ്കോക്ക് ഗ്ലാസ് എഫ് സിയുമായാണ് ഇന്ത്യ കളിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version