ജയിലിൽ ഫുട്ബോൾ മാച്ച്, കാർലോസ് ടെവസിന് പരിക്ക്

ചൈനീസ് സൂപ്പർ ലീഗിൽ നിന്നും അർജന്റീനയിലേക്ക് തിരിച്ചെത്തിയ കാർലോസ് ടെവെസിന് പരിക്ക്. സഹോദരനെ സന്ദർശിക്കാൻ ജയിലിൽ പോയതാണ് ടെവെസിന്റെ പരിക്കിന് കാരണമായത്. ജയിലിൽ വെച്ച് ഫുട്ബോൾ കളിച്ച കാർലോസ് ടെവെസിന് പരിക്കേറ്റു. ഒരു മാസക്കാലത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെവെസിന്റെ സഹോദരനായ ബെറ്റോ കൊർഡോബയിലെ ജയിലിൽ പതിനാറു വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി താരമായ ടെവസ് ഒരു വർഷത്തേക്ക് കൂടിയുണ്ടായിരുന്നു കരാർ വെട്ടിച്ചുരുക്കിയാണ് ബൊക്ക ജൂനിയേഴ്‌സിലേക്ക് മടങ്ങിയത്.

2001 ൽ ബൊക്ക ജൂനിയേഴ്‌സിലൂടെയാണ് ടെവസ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് കൊരിന്ത്യൻസിലെത്തിയ ടെവസ് വെസ്റ്റ് ഹാമിലൂടെ പ്രീമിയർ ലീഗിലെത്തി. പിന്നീട് യുണൈറ്റഡിൽ എത്തിയ ടെവസ് റെഡ് ഡെവിൾസിനോടൊപ്പം രണ്ടു സീസണുകളിലായി 19 ഗോളുകളും നേടി . പിന്നീട് സിറ്റിയിലേക്ക് ചേക്കേറിയ ടെവസ് സിറ്റിക്ക് വേണ്ടി 58 ഗോളുകളും നേടി. പ്രീമിയർ ലീഗ് വിട്ട് യുവന്റസിനൊപ്പം സീരി എ യിലും ടെവസ് കളിച്ചു. നാല് രാജ്യങ്ങളിലായി എട്ടു ലീഗ് ടൈറ്റിലുകൾ സ്വന്തമാക്കാൻ ടെവെസിന് സാധിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article8 ഗോൾ ത്രില്ലർ വിജയിച്ച മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ
Next articleതലശ്ശേരി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിന്റെ ഗോൾ മഴ