ചെൽസിക്കെതിരെ കളിക്കാൻ വയ്യ, ട്ടെറി ഇംഗ്ലണ്ട് രണ്ടാം നിര ലീഗിലേക്ക്

Chelsea's English defender John Terry kisses the Premier League trophy after the English Premier League football match between Chelsea and Sunderland at Stamford Bridge in London on May 24, 2015. Chelsea were officially crowned the 2014-2015 Premier League champions. AFP PHOTO / ADRIAN DENNIS RESTRICTED TO EDITORIAL USE. NO USE WITH UNAUTHORIZED AUDIO, VIDEO, DATA, FIXTURE LISTS, CLUB/LEAGUE LOGOS OR LIVE SERVICES. ONLINE IN-MATCH USE LIMITED TO 45 IMAGES, NO VIDEO EMULATION. NO USE IN BETTING, GAMES OR SINGLE CLUB/LEAGUE/PLAYER PUBLICATIONS. (Photo credit should read ADRIAN DENNIS/AFP/Getty Images)
- Advertisement -

പത്തിലേറെ ക്ളബ്ബുകളിൽ നിന്ന് ക്ഷണം ഉണ്ടായിട്ടും ഒടുവിൽ ചെൽസി മുൻ താരം ജോൺ ട്ടെറി  ആസ്റ്റൺ വില്ലയിൽ ചേരാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഇംഗ്ലീഷ് രണ്ടാം നിരയിൽ കളിക്കുന്ന ആസ്റ്റൺ വില്ലയിൽ ചേരുന്നതോടെ താൻ ഏറെ സ്നേഹിച്ച ചെൽസിക്കെതിരെ മത്സരിക്കാൻ ഇറങ്ങുക എന്ന കടമ്പയും ചെൽസിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ട്ടെറി മറികടന്നു. നിലവിൽ പ്രീമിയർ ലീഗിൽ കളിക്കുന്ന സ്വാൻസി, വെസ്റ്റ് ബ്രോം ടീമുകളിൽ നിന്നുള്ള ക്ഷണം നിരസിച്ചാണ് ട്ടെറി വില്ലയിൽ ചേരുന്നത്.

യൂറോപ്പിലെ മറ്റു പ്രമുഖ ടീമുകളായ ഗലാറ്റസരായ് അടക്കമുള്ള ക്ലബ്ബ്കളും ട്ടെറിക്കായി രംഗത്തു വന്നിരുന്നു. എന്നാൽ കരിയറിൽ മുഴുവൻ സമയവും ഇംഗ്ലണ്ടിൽ ചിലവഴിച്ച ട്ടെറിക്കു ഇംഗ്ലണ്ടിന് പുറത്തു പോകുക എന്നത് അപ്രാപ്യമായിരുന്നു, അതെ സമയം 22 വർഷം കൂടെ നിന്ന ചെൽസിക്കെതിരെ കളിക്കുക എന്നതും ഒഴിവാക്കേണ്ടിയിരുന്ന ട്ടെറി ആസ്റ്റൺ വില്ല തിരഞ്ഞെടുക്കുകയായിരുന്നു. സ്റ്റീവ് ഭ്രൂസ്‌ പരിശീലിപ്പിക്കുന്ന വില്ലയുമായി ഒരു വർഷത്തെ കരാറിലാണ് ട്ടെറി കളിക്കുക. ഒരു സീസണ് ശേഷം വില്ലയിൽ പരിശീലക സ്ഥാനമടക്കം മറ്റു റോളുകളും ക്ലബ് ട്ടെറിക് വാഗ്‌ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്.

പ്രീമിയർ ലീഗിലേക്ക് മടങ്ങി വരാൻ ശ്രമിക്കുന്ന വില്ലക്ക് ട്ടെറിയുടെ അനുഭവ സമ്പത്തും നേതൃ പാടവവും ഏറെ ഗുണം ചെയ്‌തേക്കും. ഏതായാലും ഇനിയുള്ള ഒരു വർഷം കൂടിയേ ട്ടെറി കളത്തിൽ ഉണ്ടാവൂ എന്ന് ഏതാണ്ട് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement