Site icon Fanport

“ബോറിംഗ് ഫുട്ബോൾ തനിക്ക് ഇഷ്ടമല്ല” – ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ എറിക് ടെൻ ഹാഗ് യുണൈറ്റഡ് അറ്റാക്കിംഗ് ഫുട്ബോൾ മാത്രമേ കളിക്കൂ എന്ന് ഉറപ്പ് പറയുഞ്ഞ്, “എനിക്ക് ഡൈനാമികും അറ്റാക്കിംഗുമായ ഫുട്ബോൾ ആണ് ഇഷ്ടം. എനിക്ക് വിരസമായ ഫുട്ബോൾ ഇഷ്ടമല്ല, അത് ആവശ്യകുമില്ല – എന്റെ ടീം ആളുകളെ രസിപ്പിക്കുന്ന വേഗത്തിൽ കളിക്കുന്ന ഫുട്ബോൾ ആകും പുറത്തെടുക്കുക” ബാഴ്‌സലോണയ്‌ക്കെതിരായ തന്റെ ടീമിന്റെ മികച്ച യൂറോപ്പ ലീഗ് വിജയത്തിന് ശേഷം സംസാരിച്ച ടെൻ ഹാഗ് പറഞ്ഞു.

20230224 152656

മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ എതിരാളികളെ നേരിടാൻ ഭയപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. “ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിൽ ചെന്ന് എതിരാളികളെ നേരിടാനുംഅവരെ നിശബ്ദരാക്കാനും ഞങ്ങൾ ഇഷ്ടപ്പെടുന്നു.”

റാഫ, ലിച്ച മാർട്ടിനെസ്, ആന്റണി, ബ്രൂണോ ഫെർണാണ്ടസ്, കാസെമിറോ എന്നിവരുൾപ്പെടെയുള്ള തന്റെ കളിക്കാരുടെ വ്യക്തിത്വങ്ങളെയും ടെൻ ഹാഗ് പ്രശംസിച്ചു, അവർക “ആരെയും ഭയപ്പെടുന്നില്ല” എന്നും “സെറ്റ് ബാക്കുകളിൽ നിന്ന് തിരിച്ചുവരാൻ” അവർക്ക് കഴിവുണ്ടെന്നും ടെൻ ഹാഗ് പ്രസ്താവിച്ചു.

Exit mobile version