Picsart 23 06 02 20 22 18 614

എറിക് ടെൻ ഹാഗ് ബയേൺ ലെവർകുസെൻ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു


മുൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗ് ബയേൺ ലെവർകുസന്റെ പുതിയ പരിശീലകനായേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കിക്കറും മാധ്യമപ്രവർത്തകൻ ഫ്ലോറിയൻ പ്ലെറ്റൻബെർഗും ആണ് ഈ വിവരം പുറത്തുവിട്ടത്.


ടെൻ ഹാഗുമായി ഔദ്യോഗിക ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെങ്കിലും, ബുണ്ടസ്ലിഗ ക്ലബ്ബ് നിലവിലെ പരിശീലകൻ സാബി അലോൺസോയുടെ അന്തിമ തീരുമാനത്തിനാഉഇ കാത്തിരിക്കുകയാൺ. അലോൺസോ ഈ സീസൺ അവസാനിക്കുന്നതോടെ റയൽ മാഡ്രിഡ് പരിശീലകനായി ചുമതലയേൽക്കും.


ടെൻ ഹാഗിനെ കൂടാതെ, നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ കോമോയുടെ പരിശീലകനായ സെസ്ക് ഫാബ്രിഗാസിനെയും ക്ലബ്ബ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Exit mobile version