18കാരൻ തിമോതി വിയയ്ക്ക് പി എസ് ജിയിൽ അരങ്ങേറ്റം

- Advertisement -

ഇതിഹാസ താരം ജോർജ്ജ് വിയയുടെ മകൻ തിമോതി വിയ പി എസ് ജിക്കായി ഇന്നലെ അരങ്ങേറി. ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ട്രോയസിനെതിരെ ആണ് സബ്സ്റ്റിട്യൂട്ടായി തിമോതി വിയ എത്തിയത്. 18 വയസ്സ് മാത്രമാണ് തിമോതിയുടെ പ്രായം.

കഴിഞ്ഞ അണ്ടർ 17 ലോകകപ്പിൽ അമേരിക്കക്കായി മികച്ച പ്രകടനം നടത്തി തിമോതി ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 79ആം മിനുട്ടിൽ ലൊ സെൽസോയ്ക്ക് പകരം എത്തിയ വിയ ഒരു മികച്ച അവസര സൃഷ്ടിച്ച് ആദ്യ ഗോളിന് അടുത്തെത്തി എങ്കിലും ഗോൾകീപ്പർ തടസ്സമാകുക ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement