റഷ്യൻ ലോകകപ്പിന് ‘ടെൽസ്റ്റാർ’ ഔദ്യോഗിക പന്ത്

- Advertisement -

റഷ്യൻ ലോകകപ്പിനുള്ള ഔദ്യോഗിക ബോൾ അഡിഡാസ് പുറത്തിറക്കി. ടെൽസ്റ്റാർ18 എന്നാണ് റഷ്യൻ ലോകകപ്പിന്റെ ഔദ്യോഗിക പന്തിന് പേരിട്ടിരിക്കുന്നത്. 1970 ലോകകപ്പിൽ അഡിഡാസ് അവതരിപ്പിച്ച പന്തിന്റെ പേരായിരുന്നു ടെൽസ്റ്റാർ. അതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പന്ത് എത്തിയിരിക്കുന്നത്.

നേരത്തെ ടീമുകളുടെ ലോകകപ്പ് ജേഴ്സിയിലും പഴയ കാലത്തിന് പ്രാധാന്യം കൊടുക്കാൻ അഡിഡാസ് ശ്രദ്ധിച്ചിരുന്നു. മെസ്സി, കക്ക, സിദാൻ, അലോൺസോ തുടങ്ങി നിരവധി താരങ്ങളെ ഉൾപ്പെടുത്തിയാണ് അഡിഡാസ് പുതിയ പന്ത് അവതരിപ്പിച്ചത്. പെർഫക്ട് ആയുള്ള ബോളാണ് ടെൽസ്റ്റാർ18 എന്നാണ് കാക്ക ട്വിറ്ററിലൂടെ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement