Site icon Fanport

ഇന്ത്യ ഖത്തർ പോരാട്ടം ഇന്ത്യയിൽ ടെലിക്കാസ്റ്റ് ഇല്ല

ലോകകപ്പ് യോഗ്യത റൗണ്ടിലെ ഇന്ത്യയുടെ നിർണായക പോരാട്ടം കാണാൻ കാത്തിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നിരാശ മാത്രം. ഇന്നത്തെ ഇന്ത്യയും ഖത്തറും തമ്മിലുള്ള ഫുട്ബോൾ മത്സരം ഇന്ത്യൻ ടിവി ചാനലുകൾ ആരും ടെലിക്കാസ്റ്റ് ചെയ്യുകയില്ല. ഇന്ത്യയും ഒമാനും തമ്മിലുള്ള മത്സരം സ്റ്റാർസ്പോർട്സ് ടെലിക്കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഇന്ത്യൻ മത്സരങ്ങളുടെ അവകാശം തങ്ങൾക്കില്ല എന്ന് പറഞ്ഞാണ് സ്റ്റാർ സ്പോർട്സ് കയ്യൊഴിയുന്നത്.

ഇതോടെ മത്സരം കാണാൻ സ്ട്രീമിംഗ് സൈറ്റുകളെയും ആപ്പുകളെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ. ഖത്തറിന്റെ മത്സരങ്ങൾ Bein സ്പോർട്സ് ചാനലുകളിലാണ് സാധാരണ ടെലിക്കാസ്റ്റ് ചെയ്യാർ. ആ ചാനലിന്റെ സ്ട്രീമിംഗ് ലഭിക്കുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും പ്രതീക്ഷ വെച്ച് കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. അൽകാസ് സ്ട്രീമിംഗിലും മത്സരം ഉണ്ടായേക്കും.

മത്സരം സ്ട്രീം ചെയ്യാൻ സാധ്യതയുള്ള ലിങ്ക്-
Link

Exit mobile version