ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള സബ് ജൂനിയർ ടീം പ്രഖ്യാപിച്ചു

- Advertisement -

ദേശീയ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സി എസ് മാമൻ ആണ് പരിശീലകൻ. പഞ്ചാബിൽ നവംബർ 17 മുതൽ ആണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. പഞ്ചാബ്, ആസാം, ഗോവ, ഒഡീഷ എന്നിവരടങ്ങിയ ശക്തമായ ഗ്രൂപ്പ് എ യിലാണ് കേരളം.

നവംബർ 19ന് പഞ്ചാബിനെതിരെ ആണ് കേരളത്തിന്റെ ആദ്യ മത്സരം.

ടീം: ഗോള്‍കീപ്പര്‍മാര്‍: കെ. അജ്മല്‍ (പാലക്കാട്), വി. സിദ്ധാര്‍ത്ഥ് (കാസര്‍ഗോഡ്), ജയശങ്കര്‍. ടി (കോഴിക്കോട്)

പ്രതിരോധനിര: അഭിജിത്. ജി (പാലക്കാട്), നന്ദുകൃഷ്ണ (മലപ്പുറം), ആദര്‍ശ്. എ.എസ് (എറണാകുളം), മുഹമ്മദ് സഹീഫ് (മലപ്പുറം), പി.എം. മൃദുല്‍ (തൃശ്ശൂര്‍), നിഹാല്‍. കെ (മലപ്പുറം)

മധ്യനിര: ഷിഫാസ്. കെ.എഫ്, അഭിജിത്. പി.എ (തൃശ്ശൂര്‍), എം. ഹേമന്ത് (ക്യാപ്റ്റന്‍), ഷാനില്‍ ഷംനാസ് (പാലക്കാട്), അഖിലേഷ്. ജി.എസ് (കൊല്ലം), മുഹമ്മദ് റോഷല്‍. പി.പി (കോഴിക്കോട്)

മുന്നേറ്റ നിര: അഭയ് ഷണ്മുഖം (പാലക്കാട്), നസീഫ് അന്‍വര്‍ (വയനാട്), ഷിഖില്‍ (മലപ്പുറം), ആദില്‍ അബ്ദുള്ള (കാസര്‍ഗോഡ്), അഭിന്‍ അനൂപ് (തിരുവനന്തപുരം)

സി.എസ്. മാമ്മന്‍ (ഇടുക്കി) കോച്ച്

സി. സി. പയസ് (പാലക്കാട്) മാനേജര്‍.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement