ടിച്ചേർഴ്സ് ഫുട്ബോൾ; ചാമ്പ്യൻഷിപ്പിൽ മലപ്പുറം ബി.സോൺ ചാമ്പ്യൻമാർ

കാലിക്കറ്റ് യൂണിവേർസിറ്റിയിൽ വെച്ച് നടന്ന ഇന്റർസോൺ ടിച്ചേർഴ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ബി.സോൺ ചാമ്പ്യൻമാരായി. സെമിയിൽ സി.സോൺ പാലക്കാടിനെ തോൽപിച്ച് ഫെനൽലിൽ എത്തിയ ബി.സോണിന് ഡി സോൺ തൃശ്ശൂർ ആയിരുന്നു എതിരാളികൾ. രണ്ടാം സെമിയിൽ മികച്ച ടീമുമായെത്തിയ എ.സോൺ കോഴിക്കോടിനെ തോൽപ്പിച്ചായിരുന്നു തൃശ്ശൂർ ഫൈനലിൽ എത്തിയത്.

ആദ്യ പകുതിയിൽ ക്രൈസ്റ്റ് കോളേജിലെ ശ്രീചിത്ത് മത്സരത്തിൽർ ആദ്യ ഗോൾ തൃശൂരിന് വേണ്ടി നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് എം ഇ എസ് മമ്പാടിന്റെ ജിഷാദ് ഹെഡറിലൂടെ നേടിയ ഗോളിൽ മലപ്പുറം സമനില പിടിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാനായില്ല .ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിൽ മലപ്പുറത്തിന്റെ ഗോളി ഷമീർ മൂന്നു പെനാൾട്ടി കിക്കുകൾ തടഞ്ഞു രക്ഷകനായി.

മലപ്പുറം ബി.സോണിന് വേണ്ടി ഇ എം ഇ എ കോളേജിലെ ഷിഹാബ് ,ഷുക്കൂർ ഇല്ലത്ത്, മുനീർ യഹിയ എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു. യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പ് വി.സി ഡോ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയതു കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ.വി പി, കേശവദാസ് ,ഷഫീഖ് എന്നിവർ സംബന്ധിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാമ്പ്യൻസ് ലീഗിൽ റെക്കോർഡ് സൃഷ്ടിച്ച് റയൽ മാഡ്രിഡിന്റെ കാർവഹാൾ
Next articleഐപിഎല്‍ മത്സരം ആരംഭിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്പര്യ ഹര്‍ജി