സ്റ്റീവ് കോപ്പൽ ഇനി ടാറ്റ ജംഷദ്പൂരിന്റെ ആശാൻ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കൊണ്ടാടിയ കോച്ച് സ്റ്റീവ് കോപ്പൽ എന്ന കോപ്പലാശാൻ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ഔദ്യോഗികമായി തന്നെ കോപ്പൽ ടാറ്റയുടെ ഐ എസ് എൽ ടീമുമായി കരാറിൽ ഒപ്പിട്ടതായി പ്രഖ്യാപനം വന്നിരിക്കുകയാണ്. ടാറ്റസ്റ്റീൽ ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നേരത്തെ തന്നെ കേരളത്തിലേക്ക് എത്തില്ല സ്റ്റീവ് കോപ്പൽ എന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. എങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അവരുടെ സ്വന്തം ആശാനെ ഐ എസ് എല്ലിലെ തന്നെ വേറൊരു ക്ലബിന്റെ ടച്ച് ലൈനിൽ കാണുന്നത് സഹിക്കാൻ കഴിഞ്ഞേക്കില്ല.

ഇഷ്ഫാഖ് അഹമ്മദ് ടാറ്റ ക്ലബിന്റെ അസിസ്റ്റന്റ് മാനേജറായി നേരത്തെ നിയമിതനായിരുന്നു. ബ്ലാസ്റ്റേഴ്സ് ക്യാമ്പിലായിരിക്കുമ്പോൾ ഇഷ്ഫാഖും കോപ്പലും തമ്മിൽ ഉണ്ടായിരുന്ന ബന്ധമാണ് കോപ്പലിനെ ടാറ്റയിലേക്ക് എത്തിച്ചത്. കേരളത്തെ കഴിഞ്ഞ തവണ താരതമ്യേനെ വളരെ ചെറിയ സ്ക്വാഡും കൊണ്ട് ഫൈനൽ വരെ എത്തിച്ച കോപ്പലിനെ ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച കോച്ചായാണ് വിലയിരുത്തുന്നത്. എന്തായാലും ആശാന് ഇതുവരെ ലഭിച്ച സ്നേഹം കേരളത്തിൽ നിന്ന് ഇനി കിട്ടിയേക്കില്ല.

നാളെ മാനേജർമാരെ പ്രഖ്യാപിക്കാൻ ക്ലബുകൾക്കുള്ള അവസാന തീയതിയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ നാലു ക്ലബുകൾ ഇനിയും ആര് അവരെ നയിക്കും എന്നു പ്രഖ്യാപിച്ചിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെർജ് നാബ്രി ഹൊഫെൻഹെയിമിൽ
Next articleസുബ്രൊതോ കപ്പ് സംസ്ഥാനതലം നാളെ മുതൽ കോഴിക്കോട്