Site icon Fanport

തുസാൻ ടാഡിച് അയാക്‌സ് വിട്ടു

ക്യാപ്റ്റൻ തുസാൻ ടാഡിച് അയാക്‌സ് വിട്ടു വിട്ടു. ഡച്ച് ക്ലബിന് ആയി നടത്തിയ മികച്ച പ്രകടനങ്ങൾക്ക് ശേഷം ആണ് സെർബിയൻ താരം ക്ലബ് വിടുന്നത്. തന്റെ ക്ലബും ആയുള്ള കരാർ റദ്ദാക്കാൻ താരം ആവശ്യപ്പെട്ട പ്രകാരം ക്ലബ് ചെയ്യുക ആയിരുന്നു.

തുസാൻ ടാഡിച്

34 കാരനായ ടാഡിച് അയാക്‌സിന് ഒപ്പം 6 കിരീടങ്ങൾ ആണ് നേടിയത്. 2019 ൽ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ വരെ കുതിച്ച അയാക്‌സ് ടീമിലെ ശേഷിക്കുന്ന ഏക താരവും ടാഡിച് ആയിരുന്നു. ക്ലബിന് ആയി 241 കളികളിൽ നിന്നു 105 ഗോളുകളും 112 അസിസ്റ്റുകളും ആണ് താരം നേടിയത്. ഫ്രീ ഏജന്റ് ആയ ടാഡിച് അടുത്ത് ഏതു ക്ലബ്ബിലേക്ക് ചേക്കേറും എന്നു ഇപ്പോൾ വ്യക്തമല്ല.

Exit mobile version