Picsart 24 09 09 10 32 35 957

ഇന്ത്യയും സിറിയയും ഇന്ന് ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് കിരീടത്തിനായി ഇറങ്ങുന്നു

ഇൻറർകോണ്ടിനെൻ്റൽ കപ്പ് 2024 ൻ്റെ അവസാന മത്സരത്തിൽ ഇന്ത്യയും സിറിയയും ഹൈദരാബാദിലെ GMC ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 9, തിങ്കളാഴ്ച, 19:30 IST ന് ഏറ്റുമുട്ടും. മത്സരം സ്‌പോർട്‌സ് 18 3-ൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ജിയോസിനിമയിൽ സ്ട്രീം ചെയ്യുകയും ചെയ്യും.

തുടർച്ചയായ രണ്ടാം ഇൻ്റർകോണ്ടിനെൻ്റൽ കപ്പും ലക്ഷ്യമിട്ട് ഈ ടൂർണമെന്റിന് ഇറങ്ങിയ ഇന്ത്യ, മൗറീഷ്യസിനെതിരെ ഒരു ഗോൾരഹിത സമനിലയോടെയാണ് തങ്ങളുടെ ടൂർണമെന്റ് ആരംഭിച്ചത്. അതേസമയം, മൗറീഷ്യസിനെ 2-0ന് പരാജയപ്പെടുത്തിയ സിറിയ ഇപ്പോൾ കിരീടത്തിന് അടുത്താണ്. തങ്ങളുടെ ഇന്ത്യയിലെ ആദ്യ കിരീടം ഉറപ്പിക്കാൻ സിറിയക്ക് ഇന്ന് ഒരു സമനില മാത്രം മതി.

മറുവശത്ത്, ഇന്ത്യ, 2023 നവംബർ മുതലുള്ള വിജയരഹിതമായ ഒരു പരമ്പര അവസാനിപ്പിക്കാനും ഇന്ത്യൻ മണ്ണിൽ ഒരു കിരീടം കൂടെ നേടാനും ആകും ശ്രമിക്കുക.

Exit mobile version