ആരോൻ ഹ്യുസ് ലോക കപ്പിനില്ല, നോർതേൺ അയർലൻഡിന് യോഗ്യതയില്ല

- Advertisement -

മുൻ ബ്ളാസ്റ്റേഴ്‌സ് താരം ആരോൻ ഹ്യുസ് 2018 ഇൽ റഷ്യയിലെ ലോകകപ്പിന് ഉണ്ടാവില്ല. സ്വിറ്റ്സർലാന്റിന് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ് ഹ്യുസിന്റെ അയർലൻഡ് ടീമിന്റെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചത്. ആദ്യ പാദത്തിൽ വിവാദ പെനാൽറ്റിയിൽ നേടിയ ഏക ഗോളാണ് സ്വിസ് ടീമിന് റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.

സ്വന്തം നാട്ടിൽ വഴങ്ങിയ ഏക ഗോളിന് പുറത്താവുന്നു എന്നത് നോർതേൺ അയർലൻഡ് ടീമിനെ ഏറെ കാലം വേട്ടയാടും എന്ന് ഉറപ്പാണ്. അതും വിവാദ ഗോളിൽ. പെനാൽറ്റിയിലാണ് സ്വിസ് ടീം ആദ്യ പാദ മത്സരത്തിൽ ജയം കണ്ടത്. രണ്ടാം പാദത്തിൽ പക്ഷെ മികച്ച പ്രകടനം നടത്തിയിട്ടും നോർതേൺ അയർലൻഡ് ടീമിന് അനിവാര്യമായ ഗോൾ നേടാൻ കഴിഞ്ഞില്ല. ബേസലിൽ നടന്ന മത്സരത്തിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും സ്വിസ് വല കുലുക്കാൻ അവർക്കായില്ല. എങ്കിലും ശകീറിയും, ശാക്കയും അടക്കമുള്ള താരങ്ങൾ ഉൾപ്പെടുന്ന സ്വിസ് നിരയെ രണ്ടു മത്സരങ്ങളിലും തളക്കാൻ ആയി എന്നത് അവർക്ക് അഭിമാവും. നേരത്തെ യൂറോകപ്പിൽ അവസാന ഇലവനിൽ എത്താൻ നോർതേൺ അയർലൻഡ് ടീമിന് ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement