Picsart 24 08 26 17 38 41 761

പരിശീലകൻ സ്വെൻ-ഗോറൻ എറിക്സൺ അന്തരിച്ചു

ഫുട്ബോൾ പരിശീലകൻ സ്വെൻ-ഗോറൻ എറിക്‌സൺ 76-ആം വയസ്സിൽ അന്തരിച്ചു. ഇന്ന് കുടുംബം ഔദ്യോഗികമായി അദ്ദേഹത്തിന്റെ മരണ വാർത്ത ലോകത്തെ അറിയിച്ചു. മുമ്പ് ഇംഗ്ലണ്ട് ദേശീയ ടീമിനെ ഉൾപ്പെടെ പരിശീലിപ്പിച്ച പരിശീകനാണ്‌.

കഴിഞ്ഞ വർഷം സ്വീഡനിൽ വെച്ച് ഹൃദയാഘാതം ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് പാൻക്രിയാറ്റിക് ക്യാൻസർ കണ്ടെത്തി. അന്നു മുതൽ അദ്ദേഹം അസുഖത്തോട് പോരാടുകയായിരുന്നു.

യൂറോപ്പിലുടനീളവും ലോകമെമ്പാടുമുള്ള ദൈർഘ്യമേറിയതും വൈവിധ്യമാർന്നതും വളരെ വിജയകരവുമായ കരിയർ അദ്ദേഹത്തിന് കോച്ചിംഗിൽ ഉണ്ട്. ബെൻഫിക, റോമ, മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റി എന്നിവരെയെല്ലാം പരിശീലിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, ഐവറി കോസ്റ്റ്, മെക്സികോ, ഫിലിപ്പീൻസ് എന്നി ദേശീയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Exit mobile version