
ഗോകുലം എഫ് സിയുടെ ഐ ലീഗ് യാത്രയ്ക്ക് സുഷാന്ത് മാത്യു കപ്പിത്താനാകും. ഗോകുലം എഫ് സിയുടെ ആം ബാൻഡ് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ സുശാന്ത് മാത്യു അണിയും എന്ന് ഉറപ്പായി. ഇന്നലെ നടന്ന ഗോകുലം ടീം ലോഞ്ച് ചടങ്ങിലാണ് ഔദ്യോഗികമായി ക്യാപ്റ്റനേയും ടീമിനേയും പ്രഖ്യാപിച്ചത്. കഴിഞ്ഞ കേരള പ്രീമിയർ ലീഗിലും അടുത്തിടെ കഴിഞ്ഞ AWES കപ്പിലും ഒക്കെ സുശാന്ത് തന്നെ ആയിരുന്നു ഗോകുലത്തെ നയിച്ചത്.
മലപ്പുറം സ്വദേശിയായ ഇർഷാദാകും ഗോകുലം എഫ് സിയുടെ വൈസ് ക്യാപ്റ്റനാവുക. സർവീസസിന്റെ താരമായ ഇർഷാദിനെ ലോൺ അടിസ്ഥാനത്തിലാണ് ഗോകുലം ടീമിൽ എത്തിച്ചിരിക്കുന്നത്. ക്യാപ്റ്റന്മാരെ മാത്രമല്ല മുഴുവൻ സ്ക്വാഡിനേയും ഇന്നലെ ചടങ്ങിൽ അവതരിപ്പിച്ചു.
വിദേശ താരങ്ങളടക്കം 26 അംഗ സ്ക്വാഡിനേയാണ് ഇനെ അവതരിപ്പിച്ചത്. നിരവധി മലയാളി യുവ താരങ്ങളും ടീമിൽ ഉണ്ട്. മുൻ മോഹൻ ബഗാൻ താരം കാമോ, അഫ്ഗാനിസ്താൻ ഇന്റർനാഷണൽ ടീമിന്റെ ക്യാപ്റ്റൻ ഫൈസൽ തുടങ്ങി പ്രമുഖ വിദേശ താരങ്ങളും ടീമിനൊപ്പം ഉണ്ട്. നവംബർ 27നാണ് ഗോകുലത്തിന്റെ ആദ്യ ഐ ലീഗ് മത്സരം.
ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ ടീമിന്റെ പുതിയ ലോഗോയും ടീം സോംഗും അവതരിപ്പിച്ചു. കോഴിക്കോട് മേയർ, ഗോകുലം ഓണർ ഗോകുലം ഗോപാലൻ, ഗോകുലം എഫ് സി ഡയറക്ടർ വി സി പ്രവീൺ എന്നിവരും ചടങ്ങിന്റെ ഭാഗമായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial