സുബ്രൊതോ കപ്പ്, റിലയൻസിന്റെ ടീമിനെ തോൽപ്പിച്ച് കേരളം സെമി ഫൈനലിൽ

ഡെൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ കേരളം സെമി ഫൈനലിൽ. കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എൻ എം എച് എസ് എസ് സ്കൂളാണ് സെമിയിലേക്ക് കടന്നത്. ഇന്ന് ഉച്ചയ്ക്ക് നടന്ന പോരാട്ടത്തിൽ കരുത്തരായ റിലയൻസ് യൂത്ത് ടീമിനെയാണ് കേരളം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം.

കഴിഞ്ഞ മത്സരത്തിൽ സായ് കൊൽക്കത്തയെ എതിരില്ലാത്ത ഒരു ഗോളിനും ചേലേമ്പ്ര തോൽപ്പിച്ചിരുന്നു. മുൻ മത്സരങ്ങളിൽ നാചി സ്കൂൾ സിക്കിമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും, അരുണാചൽ ഗവൺമെന്റ് സ്കൂളിനെ എതിരില്ലാത്ത നാലു ഗോളുകൾക്കും, നാലു ഗോളികൾക്ക് തന്നെ ഉത്തരാഖണ്ഡിനെയും ചേലേമ്പ്ര സ്കൂൾ തോൽപ്പിച്ചിരുന്നു.

Exit mobile version