Picsart 24 09 10 21 29 47 290

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് തിരുവനന്തപുരം മത്സരം സമനിലയിൽ

സൂപ്പർ ലീഗ് കേരളയിൽ ഇന്ന് നടന്ന മത്സരത്തിൽ കാലിക്കറ്റ് എഫ് സിയും തിരുവനന്തപുരം കൊമ്പൻസും സമനിലയിൽ പിരിഞ്ഞു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരം 1-1 എന്ന സമനിലയിൽ ആണ് അവസാനിച്ചത്.

മത്സരത്തിൽ ആദ്യ പകുതിയിൽ 21ആം മിനുട്ടിൽ തിരുവനന്തപുരം എഫ് സിയാണ് ലീഡ് എടുത്തത്. 21ആം മിനുറ്റിൽ അഷറിന്റെ ഒരു ഗംഭീര സ്ട്രൈക്ക് ആണ് തിരുവനന്തപുരം എഫ് സിക്ക് ലീഡ് നൽകിയത്. 32ആം മിനുട്ടിൽ റിച്ചാർഡിലൂടെ കാലിക്കറ്റ് എഫ് സി സമനില കണ്ടെത്തി. ഇതിനു ശേഷം ഇരുടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും വിജയ ഗോൾ വന്നില്ല.

കാലികറ്റിന്റെ സമനില ഗോൾ
Exit mobile version